ബി.ജെ.പിയും ആര്‍.എസ്.എസും ഭയക്കുന്നത് ഇന്ത്യന്‍ഭരണ ഘടനയെ: നൗഷാദ് മണ്ണിശ്ശേരി

ബി.ജെ.പിയും ആര്‍.എസ്.എസും ഭയക്കുന്നത് ഇന്ത്യന്‍ഭരണ ഘടനയെ: നൗഷാദ് മണ്ണിശ്ശേരി

മലപ്പുറം: ബി.ജെ.പിയും ആര്‍.എസ്.എസും ഭയക്കുന്നത് ഇന്ത്യന്‍ഭരണ ഘടനയേയും ഹാര്‍ഷഭാരത സാംസ്‌കാരത്തേയുമാണെന്നും മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി പറഞ്ഞു. യഥര്‍ഥത്തില്‍ അവര്‍ ഇവര്‍ ഇസ്ളാമോഫോബിയ അല്ല വളര്‍ത്തുന്നത്. ഭരണഘടനാഫോബിയയാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസിന്റെ ലക്ഷ്യം ഇന്ത്യന്‍ഭരണ ഘടന തകര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോഡൂര്‍ താണിക്കലിലെ മുസ്ലിംയൂത്ത്ലീഗ് യൂണിറ്റ് ചിറക് സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് വി.പി.ഫൈസല്‍ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ഹരിത ജില്ലാ സെക്രട്ടറി അഡ്വ. കെ. തൊഹാനി, ടി.മുജീബ്, യു.സാബു, പി. ഇഖ്ബാല്‍, പി.ജാഫര്‍, യു.മുസ്തഫ, എം.ടി. ബഷീര്‍, വി.പി. റഷീദ് പ്രസംഗിച്ചു.

Sharing is caring!