മലപ്പുറം വള്ളിക്കുന്നില്‍ വിവാഹശേഷം വീട്ടില്‍ വിരുന്നെത്തിയ നവവധു പുഴയില്‍ മരിച്ച നിലയില്‍
മലപ്പുറം: മലപ്പുറം വള്ളിക്കുന്നില്‍ വിവാഹശേഷം വീട്ടില്‍ വിരുത്തെത്തിയ നവവധു പുഴയില്‍ മരിച്ച നിലയില്‍. കോട്ടക്കടവ് പുഴയിലെ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.തറോല്‍ രാമന് എന്ന കുട്ടന്റെ മകള്‍ ആര്യ (26) യാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കക്കോടി സ്വദേശിയുമായി ആര്യയുടെ വിവാഹം കഴിഞ്ഞത്. ആദ്യ വിരുന്നിനായി ശനിയാഴ്ചയാണ് ആര്യയും ഭര്‍ത്താവും സ്വന്തം വീടായ വള്ളിക്കുന്ന് നോര്‍ത്ത് പൊറാഞ്ചേരിയിലെ വീട്ടിലെത്തിയത്.
ശനിയാഴ്ച വൈകീട്ട് വീട്ടില്‍ നിന്നും ഫോട്ടോസ്റ്റാറ്റ് എടുക്കാനായി ആര്യ പുറത്ത് പോയതായിരുന്നു. എറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ വീട്ടുകാര്‍ അന്വേഷിച്ച് ഇറങ്ങിയെങ്കിലും പുഴയ്ക്ക് സമീപം റോഡരില്‍ ആര്യയുടെ സ്കൂട്ടറും ചെരുപ്പും നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ രാത്രി ഏറെ വൈകിയും പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്നു രാവിലെ തിരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് കോട്ടക്കടവ് കാല്‍വരി ഹില്‍സിന്റെ താഴെ പുഴയോരത്ത് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അമ്മ : റീന.സഹോദരങ്ങള്‍ : ഭവ്യ , ആദിത്യ
RECENT NEWS
അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ; പുതിയ പാർട്ടിയെന്നത് പ്രഖ്യാപനം മാത്രമായി
തിരുവനന്തപുരം: അൻവർ ഉന്നയിച്ച വിഷയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അൻവറിനെ നായകനാക്കി നാടകങ്ങൾ അരങ്ങേറിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു. പുതിയ പാർട്ടി എന്നത് പ്രഖ്യാപനം മാത്രമായി മാറി. [...]