കുറ്റിപ്പുറത്ത് ലഹരി വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഫാക്ടറി
മലപ്പുറം: കുറ്റിപ്പുറത്ത് ലഹരി വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഫാക്ടറി കണ്ടെത്തി. എടച്ചലം കുന്നുംപുറത്താണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറി കണ്ടെത്തിയത്. ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന ലഹരി വസ്തുക്കള്‍ അയല്‍ ജില്ലകളിലേക്കുള്‍പ്പെടെ എത്തിച്ച് നല്‍കുന്നതായി പോലീസ്. മലപ്പുറം ജില്ലയില്‍ നിരോധിത പുകയില ഉത്പ്പങ്ങള്‍ വ്യാപകമായി വില്‍പ്പന നടക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ട് മാസം മുമ്പ് വേങ്ങരയില്‍ നിന്ന് ഇത്തരത്തില്‍ ലഹരി നിര്‍മ്മാണ് ഫാക്ടറി കണ്ടെത്തിരുന്നു. തുടര്‍ന്ന് പോലീസ് ഫാക്ടറി സീല്‍ ചെയ്യുകയായിരുന്നു.
ഇതിന് ശേഷവും ജില്ലയില്‍ ലഹരി വ്യാപകമായി വിപണിയിലെത്തുന്നത് ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് നാട്ടുകാര്‍ തന്നെ എടച്ചിലം കുന്നുംപുറത്ത് ഇത്തരത്തില്‍ ഒരു ഫാക്ടറി കണ്ടെത്തുന്നത്. പുകയില ഉത്പന്നങ്ങളുടെ ലോഡ് വരുന്ന സമയത്ത് നാട്ടുകാര്‍ ഇത് കാണുകയും ഇവരെ തടഞ്ഞുവെക്കുകയുമായിരുന്നു.
പോലീസ് എത്തുമ്പോഴേക്കും ഫാക്ടറിയില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ രക്ഷപ്പെട്ടിരുന്നു. പട്ടാമ്പി കുന്നത്തു തൊടിയില്‍ മുഹമ്മദ് ആണ് കെട്ടിടം വാടകക്കെടുത്ത് ഇത്തരത്തില്‍ ഫാക്ടറി നടത്തിയതെന്നാണ് വിവരം. ഫാക്ടറിയില്‍ നിന്ന് ലഹരി വസ്തുക്കളുും ഉപകരണങ്ങളും വാഹനങ്ങളും കുറ്റിപ്പുറം പോലീസ് പിടിച്ചെടുത്തു.
ഇത്തരത്തില്‍ വന്‍ തോതില്‍ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന ഫാക്ടറികള്‍ക്ക് പിന്നില്‍ വലിയൊരു സംഘമെന്നാണ് പോലീസിന്റെ നിഗമനം. രക്ഷപ്പെട്ടവരെ ഉടന്‍ തന്നെ പിടികൂടുമെന്ന് പോലീസ്.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]