പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ സ്മരണയില്‍ സമൂഹവിവാഹം നടത്തി

പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ സ്മരണയില്‍ സമൂഹവിവാഹം നടത്തി

മലപ്പുറം: പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ സ്മരണയില്‍ സമൂഹവിവാഹം സംഘടിപ്പിച്ച് സുന്നി യുവജന സംഘം ഉസ്വ സമിതി ബഷീറലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും കുന്നത്ത് ഇബ്രാഹിം ഫൈസി കണ്‍വീനറുമായ സമിതിക്കു കീഴില്‍ പാണക്കാട് ജുമുഅത്ത് പള്ളിയില്‍ നടന്ന സമൂഹ വിവാഹത്തില്‍ എസ്വൈഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍, ഈസ്റ്റ് ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങള്‍, എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് ഹമീദലി ശിഹാബ് തങ്ങള്‍ എന്നിവര്‍ നിക്കാഹിനു നേതൃത്വം നല്‍കി. എസ്എംഎഫ് ജില്ലാ പ്രസിഡന്റ് റഷീദലി ശിഹാബ് തങ്ങള്‍ പ്രാര്‍ഥന നടത്തി
പി.കെ.കുഞ്ഞാലിക്കുട്ടി എംഎല്‍എ, മുനവ്വറലി ശിഹാബ് തങ്ങള്‍, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, ടി.വി.ഇബ്രാഹിം എംഎല്‍എ എന്നിവര്‍ സ്വര്‍ണാഭരണം വിതരണം ചെയ്തു. എസ്വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര, സംസ്ഥാന വൈസ്പ്രസിഡന്റ് കെ.എ.റഹ്മാന്‍ ഫൈസി, ജില്ലാ ട്രഷറര്‍ അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, പി.ഉബൈദുല്ല എംഎല്‍എ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Sharing is caring!