ഐ.പി.എല്‍ ലേലത്തില്‍ മലപ്പുറത്തുകാരനെ രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കിയത് ഏഴേമുക്കാല്‍ കോടിക്ക്
മലപ്പുറം: ഐപിഎല്‍ ലേലത്തിന്റെ ആവേശത്തില്‍ മലപ്പുറം ജില്ലയുടെ പേരുകൂടി എഴുതിച്ചേര്‍ത്ത് ദേവദത്ത് പടിക്കല്‍. സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സ് ഏഴേമുക്കാല്‍ കോടി രൂപയ്ക്ക് ദേവദത്തിനെ ലേലത്തിലൂടെ സ്വന്തമാക്കിയപ്പോള്‍ മലപ്പുറത്തിനും അഭിമാനിക്കാവുന്ന നേട്ടമായി. മലപ്പുറം ജില്ലക്കാരായ മാതാപിതാക്കളുടെ മകനാണു ദേവദത്ത്. പിതാവ് ബാബുനുവിന്റെ തറവാട് നിലമ്പൂരില്‍ ആണ്. അമ്മ അമ്പിളി എടപ്പാള്‍ സ്വദേശിനിയും. ഈ കുടുംബം ഹൈദരാബാദിലേക്കും പിന്നീട് ബെംഗളൂരുവിലേക്കും താമസം മാറ്റി.
കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിക്കറ്റില്‍ കളിച്ചുവളര്‍ന്ന് പരിശീലകനായ മുഹമ്മദ് അസറുദ്ദീന്റെ തുറുപ്പുചീട്ടായി ദേവദത്ത് മാറുകയായിരുന്നു. ആഭ്യന്തര ടൂര്‍ണമെന്റുകളായ വിജയ് ഹസാരെ ഏകദിന ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ട്രോഫി മത്സരത്തിലും റണ്‍ വാരിക്കൂട്ടി തന്റെ സാന്നിധ്യം അറിയിച്ചു. കര്‍ണാടക പ്രീമിയര്‍ ലീഗിലും തിളങ്ങിയതോടെ റോയല്‍ ചാലഞ്ചേഴ്സ് ഡയറക്ടര്‍ മൈക്ക് ഹെസണിന്റെ ശ്രദ്ധയില്‍പെട്ടതു വഴിത്തിരിവായി. 2 ടൂര്‍ണമെന്റുകളിലും കൂടുതല്‍ റണ്‍സ് നേടിയത് ദേവദത്ത് ആയിരുന്നു.17ന് ആരംഭിക്കുന്ന രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ ചെന്നൈയിലാണിപ്പോള്‍ ദേവദത്ത്.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]