ടിപ്പര്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് മലപ്പുറം ഇരുമ്പുഴിയിലെ 27കാരന് മരിച്ചു
മഞ്ചേരി: ടിപ്പര്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് മലപ്പുറം ഇരുമ്പുഴിയിലെ 27കാരന് മരിച്ചു. അപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇരുമ്പുഴി ആലിപ്പറമ്പ് അരങ്ങത്ത് വീട്ടില്‍ വാസുദേവന്റെ മകന് ശിവലാലാണ് (27) മരിച്ചത്. കഴിഞ്ഞ ഒമ്പതിന് ആശുപത്രിയിലുള്ള സുഹൃത്തിനെ ഡിസ്ചാര്‍ജ് ചെയ്ത് ഹോസ്റ്റലില്‍ ആക്കി ഇരുമ്പുഴിയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. തുറക്കല്‍ ബൈപാസില്‍ മുള്ളമ്പാറ ജങ്ഷനില്‍ വെച്ച് സ്കൂട്ടറും പൊതുമരാമത്ത് വര്‍ക്കില്‍ ഏര്‍പ്പെട്ടിരുന്ന ടിപ്പര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ശിവലാലിനെ ആദ്യം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ശനിയാഴ്ച മൂന്നരയോടെ മരിക്കുകയായിരുന്നു. മഞ്ചേരി ഇന്ത്യന്മാളിലെ ജീവനക്കാരനായിരുന്നു. മാതാവ് : ലക്ഷ്മി. സഹോദരങ്ങള്‍ : ഷിനില, ഷിദില.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]