നിലമ്പൂര്‍ ടൗണിലെ ക്ലബ്ബില്‍ പണം വെച്ച് ചീട്ടുകളിച്ച 17 പേരെയും 1.87 ലക്ഷം രൂപയും പിടിച്ചെടുത്തു
മലപ്പുറം: നിലമ്പുര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന മെട്രോ ക്ലബ്ബില്‍ പണം വെച്ച് ചീട്ടുകളിച്ച 17 പേരെയും 1.87 ലക്ഷം രൂപയും പിടിച്ചെടുത്തു. ക്ലബ്ബിന്റെ പേരില്‍ മെമ്പര്‍ മാര്‍ക്കും കുടുംബങ്ങള്‍ ക്കും മാത്രം വിനോദത്തിനു വേണ്ടി കളിക്കാനും മദ്യപിക്കാനും അനുമതി ലഭിച്ചതിന്റെ മറവിലാണ് നഗരമധ്യത്തില്‍ ഈ ചൂതാട്ടം.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയവരാണ് പിടിയിലായവര്‍. നിലമ്പൂര്‍ പാട്ടരാക്ക സ്വദേശി റാത്തപിള്ളില് ജെറാള്‍ഡ് ജോണ്‍ ആണ് ഈ ക്ലബ്ബിന്റെ നടത്തിപ്പുകാരന്. ഇയാളും പിടിയിലായിട്ടുണ്ട്.
നിലമ്പൂര്‍ ഇന്‍സ്പെക്ടര്‍ക്ക് പുറമെ നിലമ്പൂര്‍ എസ്. ഐ നവീന്‍ഷാജ് ആന്റി നര്‍കോട്ടിക് സ്ക്വാഡിലെ എസ് ഐ എം അസൈനാര്‍, എസ് സി പി ഒ സുനില്‍ എന്‍. പി, സി പി ഒ മാരായ അഭിലാഷ് കൈപ്പിനി, ജിയോ ജേക്കബ്,നിലമ്പൂര്‍ പോലിസ് സ്റ്റേഷന് എസ് ഐ ശശികുമാര്‍, എ എസ് ഐ അന്‍വര്‍ സാദത്ത്, സി പി ഒ മാരായ ഷിഫിന് കുപ്പനത്ത്,ജംഷാദ് ടി , പ്രിന്‍സ്, രാജേഷ് സി , എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]