മലപ്പുറത്തെ അധ്യാപക ദമ്പതികളുടെ മകള്‍ക്ക് പൂണെ ഭാരതി വിദ്യാപീഠം സര്‍വ്വകലാശാലയില്‍നിന്ന് ഒന്നാം റാങ്ക്

മലപ്പുറത്തെ അധ്യാപക ദമ്പതികളുടെ മകള്‍ക്ക് പൂണെ ഭാരതി വിദ്യാപീഠം സര്‍വ്വകലാശാലയില്‍നിന്ന് ഒന്നാം റാങ്ക്

മലപ്പുറം: മലപ്പുറത്തെ അധ്യാപക ദമ്പതികളുടെ മകള്‍ക്ക് പൂണെ ഭാരതി വിദ്യാപീഠം സര്‍വ്വകലാശാലയില്‍നിന്ന് ഒന്നാം റാങ്ക്. പൂണെ ഭാരതി വിദ്യാപീഠം സര്‍വ്വകലാശാലയില്‍ നിന്നും എം.എ ഭരതനാട്യം പരീക്ഷയില്‍ ഒന്നാം റാങ്കും സ്വര്‍ണമെഡലും അധ്യാപക ദമ്പതികളുടെ മകളും പൂണെ മലയാളി യുമായ സുജക്ക്. മലപ്പുറം വളാഞ്ചേരി കൊടുമുടി തുളസി യില്‍ റിട്ട. അദ്ധ്യാപകരായ ജനാര്‍ദ്ദനന്റെയും അനിതയുടേയും മകളാണ് സുജ.മുംബൈയിലെ പൂണെയില്‍ നീലാംബരി ഡാന്‍സ് അക്കാദമി എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തിവരികയാണ്. ഉര്‍സെഫിനിക്‌സ് മെക്കാനോയില്‍ ജീവനക്കാരനായ ദിന്‍കര്‍ വേണുഗോപാലാണ് ഭര്‍ത്താവ്. സി.എം.എസ് സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ഹരന്‍ ദിന്‍കര്‍ ആണ് മകന്‍.
ചിഞ്ച് വാഡ് പൂനെ വാലെ 41 എസ്റ്റീറ യില്‍ താമസിക്കുന്നു.

 

Sharing is caring!