മുരിങ്ങ മരത്തില്‍ കയറുന്നതിനിടെ മരം മറിഞ്ഞു വീണ് മഞ്ചേരി സ്വദേശി മരിച്ചു

മുരിങ്ങ മരത്തില്‍ കയറുന്നതിനിടെ മരം മറിഞ്ഞു വീണ് മഞ്ചേരി സ്വദേശി മരിച്ചു

മഞ്ചേരി : മരത്തില്‍ കയറവെ മരം മറിഞ്ഞു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. മഞ്ചേരി തടപ്പറമ്പ് പല്ലിക്കാടന്‍ അബ്ദുള്ളയുടെ മകന്‍ അബ്ദുല്‍ ഖാദര്‍ (67) ആണ് മരിച്ചത്. മഞ്ചേരി സെന്‍ട്രല്‍ ജുമാമസ്ജിദ് വരിസംഖ്യ പിരിവ് നടത്തുന്ന ജോലി ചെയ്തുവരികയായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അപകടം. കോണി വെച്ച് മുരിങ്ങ മരത്തില്‍ കയറവെ മരം മുറിഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിറ്റേന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സ ഫലിക്കാതെ ഇന്നലെ രാവിലെ മരണപ്പെടുകയായിരുന്നു. ഭാര്യ : ഖദീജ, മക്കള്‍ : റിയാസ് ബാബു, സജ്ന. മരുമക്കള്‍ : സബ്ന, ജബ്ബാര്‍.

 

Sharing is caring!