വള്ളിക്കുന്നില്‍ യുവതി ട്രെയിന്‍ ഇടിച്ച് മരിച്ചതില്‍ ദുരൂഹത. മരണത്തിന് കാരണം ഭര്‍തൃ പീഡനമെന്ന് യുവതിയുടെ ബന്ധുക്കള്‍
മലപ്പുറം: ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിന് വള്ളിക്കുന്ന് അത്താണിക്കലിന് സമീപം യുവതി ട്രെയിന്‍ തട്ടി മരിച്ചതില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍.ചാലിയം വട്ടപ്പറമ്പിലെ മുടക്കയില്‍ ഗംഗാധരന്റെ മകള്‍ ലിജിന (37) ആണ് ട്രെയിന്‍ തട്ടി മരണപ്പെട്ടിരുന്നത്. അത്താണിക്കല്‍ സ്വദേശി കമ്മിളി കൊല്ലയാളി ലാലുമോന്റെ ഭാര്യ ലിജി കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷം മൂന്ന് മണിക്കായിരുന്നു ട്രെയിന്‍ തട്ടി മരിച്ചത്.
ഭര്‍തൃ പീഢനമാണ് ദുരൂഹ മരണത്തിന് പിന്നിലുള്ളതെന്ന് കാണിച്ച് ലിജിനയുടെ സഹോദരനും ബന്ധുക്കളും പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലും മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിനും പരാതിയും നല്കി. ലിജിനയെ നിരന്തരമായി ഭര്‍ത്താവ് ഷാലു ഉപദ്രവിക്കാറുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഭര്‍തൃ വീട്ടിലെ നിരന്തരമായ പീഢനത്തെക്കുറിച്ച് ലിജിന പലപ്പോഴായി തന്റെ വീട്ടുകാരെ വിവരം അറിയിച്ചിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും നിരന്തരം മാനസികമായും ശാരീരികമായും പീഢനം ഏറ്റുവാങ്ങേണ്ടി വരുന്ന അവസരത്തിലെല്ലാം സ്വന്തം വീട്ടിലേക്ക് ലിജിന എത്തുകയായിരുന്നു പതിവെന്നും സഹോദരന് ഹരീഷ് കുമാര്‍ എസ് പി ക്ക് നല്കിയ പരാതിയില്‍ വ്യക്തമാക്കി. യുവതി ട്രെയിന്‍ തട്ടി മരിക്കുന്നതിന് മുമ്പ് എഴുതി വെച്ച പീഢനത്തെക്കുറിച്ചുള്ള പരാതിയും എസ് പി ക്ക് കൈമാറിയിട്ടുണ്ട്.
ലിജിനയുടെ മക്കള്‍- അക്ഷയ്, അശ്വനികൃഷ്ണ .
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]