മലപ്പുറം നാരോക്കാവില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 17കാരനെ പലതവണ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ 46കാരന്‍ പിടിയില്‍

മലപ്പുറം നാരോക്കാവില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 17കാരനെ പലതവണ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ 46കാരന്‍ പിടിയില്‍

മലപ്പുറം: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പതിനേഴുകാരനെ പലതവണ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി റിമാന്റ് ചെയ്തു. വഴിക്കടവ് നാരോക്കാവ് കുട്ടിക്കുന്ന് ഏറാംതൊടിക ഉമ്മര്‍ എന്ന ലൂത്ത് ഉമ്മര്‍ (46)നെയാണ് ജഡ്ജ് എസ് നസീറ ഡിസംബര്‍ 23 വരെ റിമാന്റ് ചെയ്ത് മഞ്ചേരി സ്‌പെഷ്യല്‍ സബ് ജയിലിലേക്കയച്ചത്. 2021 ജൂലൈ മുതല്‍ ഡിസംബര്‍ വരെ നാരോക്കാവിലെ തുറന്ന ഓഡിറ്റോറിയത്തില്‍ വെച്ച് പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി. പരാതിയെ തുടര്‍ന്ന് ഇക്കഴിഞ്ഞ 9ന് പ്രതി വഴിക്കടവ് പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

Sharing is caring!