മലപ്പുറം തലക്കാട് ബൈക്ക് തെങ്ങിലിടിച്ച് യുവാവ് മരിച്ചു

മലപ്പുറം തലക്കാട് ബൈക്ക് തെങ്ങിലിടിച്ച് യുവാവ് മരിച്ചു

തിരൂര്‍: നിയന്ത്രണം വിട്ട മോട്ടോര്‍ ബൈക്ക് റോഡരികിലെ തെങ്ങിലിടിച്ച് യുവാവ് മരണപ്പെട്ടു.
തലക്കാട് പൂക്കൈത പുന്നശ്ശേരി മുഹമ്മ താലിയുടെ മകന്‍ മുഹമ്മദ് കുട്ടിയാണ് (30) മരണപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ തിരൂരില്‍ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ പൂക്കൈത ശിവജി നഗറില്‍ വെച്ചാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ മുഹമ്മദ് കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറി യില്‍. ഉമ്മ. : ഖദീജ. ഭാര്യ: അഫ്‌സിന ഹഫ്‌സത്ത്., മക്കള്‍: ശഹീം, ഉമ്മുറുമാന്‍.

Sharing is caring!