മലപ്പുറം ചാലിയാറില്‍ കറുത്തപൊന്ന് വീണ്ടും പച്ചപിടിക്കുന്നു
മലപ്പുറം: കറുത്ത പൊന്നുകൊണ്ട് സമ്പന്നമായിരുന്ന ചാലിയാര്‍ പഞ്ചായത്തിലെ വെണ്ടേക്കുംപൊയിലില്‍ വീണ്ടും കുരുമുളക് പച്ചപിടിക്കുന്നു. ഡൊമിനിക് നമ്പ്യാപറമ്പില്‍ എന്ന കര്‍ഷകനാണ് ദ്രുതവാട്ടംമൂലം കുരുമുളക് കൃഷിയില്‍നിന്ന് പിന്വാങ്ങുന്നവര്ക്ക് പ്രചോദനമായി വീണ്ടും കറുത്തപൊന്ന് വിളയിക്കുന്നത്. കുറ്റിക്കുരുമുളക് കൃഷിയിലൂടെ പ്രശസ്തനായ ഡൊമിനിക് നമ്പ്യാപറമ്പില്‍ പത്ത് ഏക്കറിലാണ് ഗ്രാഫ്റ്റിങ്ങിലൂടെ കുരുമുളക് കൃഷിചെയ്യുന്നത്.
ഒരുകാലത്ത് വയനാടിനൊപ്പം കുരുമുളക് കൃഷിയില്‍ സമ്പന്നമായിരുന്നു കക്കാടംപൊയില്‍ ഉള്‍പ്പെടുന്ന മലയോരമേഖല. ദ്രുതവാട്ടവും കുരുമുളകിന്റെ വിലയിടിവുമാണ് കര്‍ഷകരെ കൃഷിയില്‍നിന്ന് പിന്തിരിപ്പിച്ചത്.
ദ്രുതവാട്ടത്തെ മറികടക്കുന്നതാണ് ഡൊമിനിക്കിന്റെ ?ഗ്രാഫ്റ്റിങ് പരീക്ഷണം. 1979ല്‍ മദ്രാസ് ലയോള കോളേജില്‍ ഒന്നാം വര്‍ഷ ബിഎസ് സി പീനത്തിനിടയിലാണ് കുടുംബത്തോടൊപ്പം കുരുമുളക് കൃഷിയിലേക്ക് ഇറങ്ങിയത്. ബ്രസീലിന് തിപ്പലി എന്നറിയപ്പെടുന്ന കൊളുബ്രിനത്തില്‍ കൈരളി, പന്നിയൂര്‍, കരിമുണ്ട ഇനം തണ്ടുകള്‍ എന്നിവ ഗ്രാഫ്റ്റ് ചെയ്തുണ്ടാക്കിയ തൈകള്‍ വീതികുറഞ്ഞ വാരങ്ങളില്‍ നിരയായി നടുന്ന രീതിയാണ് ഇവിടെ. ഒരടി ഉയരമുള്ള കൊളുബ്രിനത്തിലാണ് ഗ്രാഫ്റ്റ് ചെയ്തു തുടങ്ങുന്നത്. ഒന്നാം ഘട്ടത്തില്‍ 1000 തൈകളാണ് ഈ കൃഷിയിടത്തില്‍ കരുത്തോടെ വളരുന്നത്. 1000 കുരുമുളക് വള്ളികളില്‍ മൂന്ന് എണ്ണത്തില്‍ തിരിയിട്ടുകഴിഞ്ഞു. ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും മുഴുവന്‍ വള്ളികളിലും തിരിയിടുമെന്നും ഡൊമിനിക് പറയുന്നു. രണ്ടാം വര്‍ഷംമുതല്‍ തെറ്റില്ലാത്ത വരുമാനം ലഭിച്ചുതുടങ്ങും. കുരുമുളക് കൃഷിയിലെ വിദഗ്ധരായ രണ്ട് തൊഴിലാളികളും ഡൊമിനിക്കിനൊപ്പമുണ്ട്.
ഗ്രാഫ്റ്റ് കുരുമുളക് വള്ളികള്‍ക്ക് വേനല്‍ക്കാലത്ത് ജലസേചനം നിര്‍ബന്ധമാണ്. അതും കൃഷിയിടത്തില്‍ ഒരുക്കിയിട്ടുണ്ട്. മലയോര മേഖലയിലേക്ക് കുറ്റി കുരുമുളക് എത്തിച്ച ആദ്യ കര്‍ഷകരില്‍ ഒരാളാണ് ഡൊമിനിക്.ഡൊമിനിക് നമ്പ്യാപറമ്പില്‍ തന്റെ കുരുമുളക്
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]