59 പേരുടെ മരണത്തിനിടയാക്കിയ കവളപ്പാറ ദുരന്തഭൂമിയില്‍ നിന്നും അനുമതിയില്ലാതെ സി.പി.എം പ്രവര്‍ത്തകന്റെ മണ്ണുനീക്കല്‍; തടയിട്ട് റവന്യൂ
മലപ്പുറം: 59 പേരുടെ മരണത്തിനിടയാക്കിയ കവളപ്പാറ ഉരുള്‍പൊട്ടലുണ്ടായ മുത്തപ്പന്മലയില് അനുമതിയില്ലാതെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സി.പി.എം പ്രവര്ത്തകന് പൂതാനി കരീം മണ്ണ് നീക്കിയത് റവന്യൂ വകുപ്പ് തടഞ്ഞു. ദുരന്തത്തില്‍ കാണാതായ 11 പേരുടെ മൃതശരീരങ്ങളുള്ള ഭാഗത്താണ് അധികൃതരുടെ അനുമതിപോലുമില്ലാതെ ഇന്നലെ രാവിലെ മുതല്‍ മണ്ണ് നീക്കാന്‍ ആരംഭിച്ചത്. നിലമ്പൂര്‍ താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ അരവിന്ദന്, പോത്തുകല്‍ വില്ലേജ് ഉണ്ണികൃഷ്ണന് എന്നിവര്‍ പോത്തുകല്‍ പോലീസിന്റെ സാന്നിധ്യത്തിലെത്തിയാണ് മണ്ണ് നീക്കല്‍ തടഞ്ഞത്. പാര്്ട്ടിപ്രവര്ത്തകരുടെ സംരക്ഷണയിലായിരുന്നു മണ്ണ് നീക്കിയിരുന്നത്.
ഉരുള്‍പൊട്ടലുണ്ടായ മുത്തപ്പന്മലയുടെ 200 മീറ്റര്‍ ചുറ്റളവില്‍ താമസയോഗ്യമല്ലെന്ന് ജിയോളജി വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്തെ 150 തോളം കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങി വീടുവെക്കാന്‍ സര്‍ക്കാര്‍ 10 ലക്ഷം രൂപ വീതം സഹായധനം അനുവദിച്ചിരുന്നു.
വീടും സ്ഥലവും നഷ്ടപ്പെട്ട സി.പി.എം പ്രവര്ത്തകന് കരീമിന് സൗജന്യമായി ബില്‍ഡിങ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് 10 സെന്റ് സ്ഥലവും വീടും നേരത്തെ കൈമാറിയിട്ടുണ്ട്. ഇതിനു പുറമെ സംസ്ഥാന സര്‍ക്കാരിന്റെ വകയായി വീടും സ്ഥലത്തിനുമായി 10 ലക്ഷം അനുവദിച്ചിട്ടുമുണ്ട്. ഇയാളുടെ വീടുതകര്‍ന്ന് ഭാര്യയും ഒരു ആദിവാസിയുമാണ് മരണപ്പെട്ടത്. ആദിവാസിയുടെ മൃതദേഹം കിട്ടിയിട്ടുമില്ല. മൃതദേഹം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആദിവാസികള്‍.
2019 ആഗസ്റ്്റ് 8നാണ് കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ 59 പേര് മരണപ്പെട്ടത്. 11 പേരുടെ മൃതദേഹം മണ്ണിനടയില്‍ നിന്നും ലഭിക്കാതെയാണ് പ്രതികൂല കാലാവസ്ഥകാരണം അന്ന് തെരച്ചില്‍ അവസാനിപ്പിച്ചത്. അനുകൂല കാലാവസ്ഥയില്‍ തെരച്ചില്‍ നടത്തി മൃതദേഹം പുറത്തെടുക്കാമെന്നായിരുന്നു അന്ന് ആദിവാസികള്‍ക്ക് അധികൃതര്‍ നല്കിയ ഉറപ്പ്. ആ ഉറപ്പ് ഇതുവരെയും പാലിച്ചിട്ടില്ല. ഇതിനിടെയാണ് സി.പി.എം പ്രവര്ത്തകന് സ്വന്തം നിലക്ക് ദുരന്തഭൂമിയില്‍ നിന്നും മണ്ണ് നീക്കുന്നത്. കവളപ്പാറ ദുരന്തത്തില്‍ 25 കര്‍ഷകരുടെ 30 ഏക്കറോളം കൃഷിഭൂമി ഉപയോഗശൂന്യമായിരുന്നു. ഭൂമി നഷ്ടമായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം തേടി കവളപ്പാറ കോളനി കൂട്ടായ്മ കണ്‍വീനര്‍ എം. ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് സി.പി.എം പ്രവര്ത്തകന് ദുരന്തഭൂമിയില്‍ നിന്നും അനുമതിയില്ലാതെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കിയത്.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]