മലപ്പുറം കൊണ്ടുനടന്ന ആ ചിത്തപ്പേര് ഇനി തിരുവനന്തപുരത്തിന് സ്വന്തം

മലപ്പുറം കൊണ്ടുനടന്ന ആ ചിത്തപ്പേര് ഇനി തിരുവനന്തപുരത്തിന് സ്വന്തം

മലപ്പുറം: ഏറെ നാള്‍ മലപ്പുറം കൊണ്ടുനടന്ന ആ ‘ചീത്തപ്പേര്’ ഇനി തിരുവനന്തപുരത്തിന് സ്വന്തം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള ജില്ലയായി തിരുവനന്തപുരം മാറി. നേരത്തെ ഈ സ്ഥാനത്ത് മലപ്പുറമായിരുന്നു. സംസ്ഥാനത്ത് 87,158 കുടുംബങ്ങളാണ് പ്രാഥമിക പട്ടികയിലുണ്ടായിരുന്നത്. അന്തിമമായി അംഗീകാരം നല്‍കേണ്ട ഗ്രാമസഭകളുടെ പരിശോധനയില്‍ 46,535 കുടുംബങ്ങളായി കുറഞ്ഞു.

അതിദരിദ്ര നിര്‍മാര്‍ജന പദ്ധതിക്ക് പ്രത്യേക പദ്ധതിവിഹിതം പ്രതീക്ഷിച്ചാണ് തദ്ദേശസ്ഥാപനങ്ങള്‍ വിശാലമായ പട്ടിക തയ്യാറാക്കിയത്. എന്നാല്‍ പ്രത്യേക പദ്ധതിവിഹിതം ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ കൂതല്‍ കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാലുണ്ടാകുന്ന സാമ്പത്തികബാദ്ധ്യത പരിഗണിച്ച് തദ്ദേശസ്ഥാപനങ്ങള്‍ സ്വയം തിരുത്തലിന് തയ്യാറായി. കരടുപട്ടികയില്‍ ഉള്‍പ്പെട്ട പകുതിയിലേറെ കുടുംബങ്ങള്‍ സൂപ്പര്‍ ചെക്കിലും ഗ്രാമസഭകള്‍ നടത്തിയ പുനഃപരിശോധനയിലും പുറത്താവുകയായിരുന്നു.

കോട്ടയം, വയനാട് ജില്ലകളില്‍ മാത്രമാണ് ഗ്രാമസഭ 100 ശതമാനം പൂര്‍ത്തിയാക്കി അന്തിമ പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്. സംസ്ഥാനത്ത് ആദിവാസി കുടുംബങ്ങളാണ് അതിദരിദ്രരുടെ എണ്ണത്തില്‍ കൂടുതല്‍.

തിരുവനന്തപുരത്ത് പ്രാഥമിക പട്ടികയില്‍ 9904 കുടുംബങ്ങളുണ്ടായിരുന്നു. 73 ശതമാനം ഗ്രാമസഭ ചേര്‍ന്നശേഷം പട്ടികയില്‍ 7952 കുടുംബങ്ങള്‍ ശേഷിക്കുന്നുണ്ട്. രണ്ടാമത് തൃശ്ശൂരും മൂന്നാമത് മലപ്പുറവുമാണ്. കോട്ടയം, വയനാട്, ഇടുക്കി, കാസര്‍കോട്, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, കൊല്ലം, പത്തനംതിട്ട എന്നിങ്ങനെയാണ് മറ്റുജില്ലകളുടെ നില.

Sharing is caring!