മലപ്പുറം വെങ്ങാട് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അഞ്ച് തൊഴിലാളികള്‍ക്ക് പരുക്ക്
മലപ്പുറം: വളാഞ്ചേരിക്കടുത്ത് കൊളത്തൂര്‍ വെങ്ങാട് മൂതിക്കയം റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അഞ്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കുന്തിപ്പുഴക്ക് കുറുകെ നിര്‍മിക്കുന്ന റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണ സ്ഥലത്താണ് അപകടം നടന്നത്. ഇന്ന് രാവിലെ 11 മണിയോടെ ഓടെയാണ് സംഭവം. പുഴയോരത്ത് ഭിത്തി നിര്‍മിക്കുന്നതിനായി കോണ്‍ക്രീറ്റ് ചെയ്യാനുള്ള കമ്പികള്‍ കെട്ടുന്നതിനിടെ മണ്ണ് ഇടിഞ്ഞു തൊഴിലാളികളുടെ മേലേക്ക് പതിക്കുകയായിരുന്നു. നാട്ടുകാരും പോലീസും ഫയര്‍ ആന്‍ഡ് റെസ്ക്യൂ ടീമും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരുക്കേറ്റവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]