മാധ്യമ അവാര്‍ഡ് ജേതാവ് വി.പി.നിസാറിനെ നാട് ആദരിച്ചു
മലപ്പുറം: കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാറിന്റെ അംബേദ്കര്‍ മാധ്യമ അവാര്‍ഡും പ്രേംനസീര്‍ മാധ്യമ അവാര്‍ഡും ഉള്‍പ്പെടെ 14മാധ്യമ അവാര്‍ഡുകള്‍ നേടിയ മംഗളം മലപ്പുറം ജില്ലാ ലേഖകനും ബ്യൂറോ ചീഫുമായ വി.പി.നിസാറിന്റെ നാടിന്റെ ആദരം. വലിയാട് യൂത്ത്ലീഗ് കമ്മിറ്റിയുടെ ചിറക് സംഗമത്തില്‍വെച്ചാണ് ‘ജന്മനാടിന്റെ ആദരം’ എന്ന പേരില്‍ ആദരിച്ചത്. മുസ്ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി മൊമെന്റോ കൈമാറി. വി.പി.നിസാര്‍ കഴിഞ്ഞ 10വര്‍ഷമായി മംഗളംദിനപത്രത്തില്‍ ജോലിചെയ്തുവരുന്നു.
നിരവധി വാര്‍ത്താപരമ്പരകള്‍ ഈ കാലയളവിനുളളില്‍ ചെയ്തിട്ടുണ്ട്. ‘ഊരുകളിലുമുണ്ട് ഉജ്വല രത്നങ്ങള്‍’ എന്ന നിസാര്‍ എഴുതിയ വാര്‍ത്താലേഖന പരമ്പരക്കു ഏറ്റവും മികച്ച റൂറല്‍ റിപ്പോര്‍ട്ടിംഗിനുള്ള സ്റ്റേറ്റ്സ്മാന് ദേശീയ മാധ്യമ അവാര്‍ഡും ലഭിച്ചിരുന്നു. 2017ല്‍ രാജ്യത്തെ ഏറ്റവും മികച്ച റിപ്പോര്‍ട്ടുകളില്‍ ആദ്യ മൂന്നു സ്ഥാനാര്ക്കു സ്റ്റേറ്റ്സമാന്‍ നല്കുന്ന മാധ്യമ അവാര്‍ഡില്‍ നിസാറിന് ഒന്നാംസ്ഥാനമാണ് ലഭിച്ചത്.
ഇതിനു പുറമെ കേരളാ നിയമസഭയുടെ ആര്. ശങ്കരനാരായണന് തമ്പി മാധ്യമ അവാര്‍ഡ്, കേരളാ മീഡിയാ അക്കാഡമിയുടെ എന്‍.എന്‍ സത്യവ്രതന് മാധ്യമ അവാര്‍ഡ്, പത്തനംതിട്ട പ്രസ്ക്ലബ്ബിന്റെ സി.ഹരികുമാര്‍ മാധ്യമ അവാര്‍ഡ്, സോളിഡാരിറ്റി സംസ്ഥാന മാധ്യമ അവാര്‍ഡ്, സി.കൃഷ്ണന്‍നായര്‍മാധ്യമ അവാര്‍ഡ്, പ്രേംനസീര്‍ സൗഹൃദ്സമിതിയുടെ മികച്ച ഫീച്ചര്‍ റൈറ്റിംഗിനുള്ള അച്ചടി മാധ്യമ അവാര്‍ഡ്, തിക്കുറുശി മാധ്യമ അവാര്‍ഡ്, നടി ശാന്താദേവിയുടെ പേരില്‍നല്‍കുന്ന 24ഫ്രൈം മാധ്യമ അവാര്‍ഡ്,ഇന്‍ഡൊഷെയര്‍ എ.എസ്. അനൂപ് സ്മാരക മാധ്യമ അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.
ചടങ്ങില്‍വെച്ച് ദേശീയതലത്തില്‍ അലീഗഡ് നടത്തിയ ബി.എഡ് എന്‍ട്രസ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ ഷഹല വാളപ്രയേയും ചടങ്ങില്‍ ആദരിച്ചു.
ചിറക് സംഗമം പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് വി. മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. യൂത്ത്ലീഗ് വലിയാട് യൂണിറ്റ് പ്രസിഡന്റ് നൗഫല്‍ കടമ്പോട്ട് അധ്യക്ഷത വഹിച്ചു. കുഞ്ഞിമുഹമ്മദ് കടമ്പോട്, പി.ടി. റാഫി, നൗഷാദ് പരേങ്ങല്‍, ടി.മുജീബ്, സബാഹ് മാസ്റ്റര്‍, കെ.എം.സുബൈര്‍, ജലീല്‍ വില്ലന്‍, അജ്മല്‍ ഹര്‍ഷാദ്, ടി.കെ. ബാവഹാജി പ്രസംഗിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറി അഡ്വ. ഹാഫിള് പാലാംപടിയന് സ്വാഗതവും ട്രഷറര്‍ ഷരീഫ് പഞ്ചിളി നന്ദിയും പറഞ്ഞു.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]