കുഴല്‍പ്പണം തട്ടിയ കേസില്‍ മലപ്പുറം താനൂരിലെ 22കാരന്‍ പിടിയില്‍

കുഴല്‍പ്പണം തട്ടിയ കേസില്‍ മലപ്പുറം താനൂരിലെ 22കാരന്‍ പിടിയില്‍

കോട്ടക്കല്‍: വലിയ പറമ്പില്‍ വെച്ച് മൂന്നര കോടിയോളം കുഴല്‍പ്പണം തട്ടിയ കേസില്‍ താനൂര്‍ താനാളൂര്‍ സ്വദേശി ചിറ്റകത്ത് സയ്യിദ് അഫ് രീദ് തങ്ങള്‍ (22 ) നെ കോട്ടക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം.കെ.ഷാജിയും സംഘവും അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം വീടിന് സമീപത്തു നിന്നും അറസ്റ്റ് ചെയ്തത് 2020 ഫെബ്രുവരി 13നാണ് കേസിനാസ്പദമായ സംഭവം. ഈ കേസില്‍ പ്രതികളായ മറ്റ് എട്ട് പേരെ നേരത്തെ പിടികൂടിയിരുന്നു, .മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.കോട്ടക്കല്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി.കെ.ഷാജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സെബാസ്റ്റ്യന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

 

Sharing is caring!