കൃഷിയിടത്തില്‍ കഞ്ചാവ് ചെടി വളര്‍ത്തി മലപ്പുറം വണ്ടൂരില്‍ 55കാരന്‍ പിടിയില്‍

കൃഷിയിടത്തില്‍ കഞ്ചാവ് ചെടി വളര്‍ത്തി മലപ്പുറം വണ്ടൂരില്‍ 55കാരന്‍ പിടിയില്‍

മലപ്പുറം: മലപ്പുറം വണ്ടൂരില്‍ കൃഷിയിടത്തില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തെയ്യംപാടിക്കുത്ത് തോരക്കാടന്‍ അബ്ദുല്‍ കരീം (55) അറസ്റ്റിലായി. രഹസ്യ വിവരത്തെത്തുടര്‍ന്നു കാളികാവ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ഒ.വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് തെയ്യംപാടിക്കുത്ത് സ്വദേശിയുടെ കൃഷിയിടത്തില്‍ 4 കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. ഈ തോട്ടം പരിപാലിക്കുന്നയാളാണ് അറസ്റ്റിലായത്.

കഞ്ചാവ് ചെടികള്‍ ഇയാള്‍ വളര്‍ത്തിയതാണെന്നു എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഞ്ചാവ് ചെടികള്‍ കണ്ടെത്തിയ സ്ഥലം മഞ്ചേരി എക്‌സൈസ് ഓഫിസ് പരിധിയിലായതിനാല്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ കൈമാറി. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രിവന്റീവ് ഓഫിസര്‍മാരായ പി.സുധാകരന്‍, കെ.ശ്രീകുമാര്‍, സിഇഒമാരായ എന്‍.മുഹമ്മദ് ഷെരീഫ്, ടി.സുനീര്‍, സവാദ് നാലകത്ത് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

 

Sharing is caring!