കരിപ്പൂര്‍ സ്വര്‍ണ്ണ കടത്ത്; അന്തര്‍ ജില്ലാ കവര്‍ച്ചാ സംഘം പിടിയില്‍

കരിപ്പൂര്‍ സ്വര്‍ണ്ണ കടത്ത്; അന്തര്‍ ജില്ലാ കവര്‍ച്ചാ സംഘം പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ എയര്‍പോര്‍ട്ട് വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത അന്തര്‍ജില്ലാ കവര്‍ച്ചാ സംഘത്തിലെ നാലുപേര്‍ പിടിയിലായി. മലപ്പുറം കോഡൂര്‍ താണിക്കല്‍’ സ്വദേശി അമിയാന്‍ വീട്ടില്‍ ഷംനാദ് ബാവ എന്ന കരി ബാവ (26), തിരൂര്‍ നിറമരുതൂര്‍ സ്വദേശി അരങ്ങത്തില്‍ ഫവാസ് (26), താനാളൂര്‍ കമ്പനി പടി സ്വദേശി പള്ളിയാളിത്തൊടി മുഹമ്മദ് യഹിയ (26), പാലക്കാട് ഒറ്റപ്പാലം ചാത്തന്‍ പിലാക്കല്‍ സല്‍മാന്‍ ഫാരിസ് (24) എന്നിവരേയാണ് പ്രത്യേക അന്വോഷണ സംഘം പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നായി പിടികൂടിയത്.ഇവര്‍ വന്ന ആഡംബര വാഹനവും പിടിച്ചെടുത്തു. ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് കൊടുവള്ളി സ്വദേശികളേയും രണ്ടാഴ്ച മുന്‍പ് അറസ്റ്റു ചെയ്തിരുന്നു. സ്വര്‍ണ്ണം അനധികൃതമായി കടത്തിയ തിന് കസ്റ്റംസും കേസ് എടുത്തിട്ടുണ്ട്. 1.5 കിലോസ്വര്‍ണ്ണമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തപിടികൂടിയ ഷംനാദ് ബാവയുടെ പേരില്‍ മണല്‍കടത്ത് തടയാനെത്തിയ പോലീസുകാരെ അക്രമിച്ചതിനും , വ്യാജ സ്വര്‍ണ്ണം പണയം വച്ചത്, അനധികൃത മണല്‍കടത്ത് ഉള്‍പ്പെടെ 10 ഓളം കേസുകളുണ്ട്. ത്. സ്വര്‍ണ്ണ വ്യാപാരിയെ തട്ടികൊണ്ടു പോയി കവര്‍ച്ച ചെയ്തതുള്‍പ്പെടെ നിരവധി കവര്‍ച്ചാ കേസിലെ പ്രതിയാണ് സല്‍മാന്‍ ഫാരിസ് .കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായുള്ള അന്വോഷണം ഊര്‍ജ്ജിതമാക്കി.മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് നേതൃത്വത്തില്‍ കൊണ്ടോട്ടി ഡി.വൈ.എസ്.പി: അഷറഫ്, കരിപ്പൂര്‍ ഇന്‍സ്പക്ടര്‍ ഷിബു, കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ പ്രമോദ് എന്നിവരുടെ നേതൃത്വത്തില്‍ പതികളെ പിടികൂടി അന്വോഷണം നടത്തുന്നത്

 

Sharing is caring!