പരപ്പനങ്ങാടി സ്വദേശി പ്രശസ്ത ചരിത്രകാരന്‍ പ്രൊഫ.ഡോ.എം ഗംഗാധരന്‍ അന്തരിച്ചു

പരപ്പനങ്ങാടി സ്വദേശി പ്രശസ്ത ചരിത്രകാരന്‍ പ്രൊഫ.ഡോ.എം ഗംഗാധരന്‍ അന്തരിച്ചു

മലപ്പുറം: പരപ്പനങ്ങാടി സ്വദേശി പ്രശസ്ത ചരിത്രകാരന്‍ പ്രൊഫ.ഡോ.എം ഗംഗാധരന്‍ അന്തരിച്ചു.പരപ്പനങ്ങാടിയിലെ സ്വവസതിയില്‍ ഇന്ന് വൈകീട്ടോടെയാണ് അന്ത്യം സംഭവിച്ചത് .89 വയസ്സായിരുന്നു.പരപ്പനങ്ങാടിയിലെ സ്വവസതിയായ കൈലാസത്തില്‍ വെച്ചാണ് അന്ത്യം കേരളത്തിലെ ഒരു ചരിത്രപണ്ഡിതനും സാംസ്‌കാരിക വിമര്‍ശകനും ഗ്രന്ഥകാരനുമാണ് ഡോ. എം. ഗംഗാധരന്‍. ഏറ്റവും നല്ല വിവര്‍ത്തക കൃതിക്കുള്ള 1999 ലെ കേരള സാഹിത്യ അക്കാഡമി പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. മലബാര്‍ കലാപത്തെ കുറിച്ചു കാലികറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പി.എച്.ഡി നേടിയുട്ടുള്ള അദ്ദേഹം മലബാറിലെ മാപ്പിളമാരെ കുറിച്ചു സവിശേഷമായി പഠനം നടത്തി.
എഴുത്തുകാരന്‍ , ചരിത്രപണ്ഡിതന്‍ , സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അരനൂറ്റാണ്ടിലധികമായി സാംസ്‌ക്കാരിക മണ്ഡലത്തിലെ സജീവസാന്നിധ്യമായിരുന്നു ഗംഗാധര്‍ മാഷ് . കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലെ നിരവധി കോളേജുകളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട് . കുറച്ച് കാലമായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
പി.കെ. നാരായണന്‍ നായരുടേയും മുറ്റയില്‍ പാറുകുട്ടിയമ്മയുടേയും മകനായി മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ 1933 ല്‍ ജനനം. 1954 ല്‍ മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബി.എ (ഓണേഴ്‌സ്) കരസ്ഥമാക്കി. മദിരാശിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓഡിറ്ററായിരുന്നു. പിന്നീട് ചരിത്രാദ്ധ്യാപകനായി. 1986 ല്‍ മലബാര്‍ കലാപത്തെ കുറിച്ച പ്രബന്ധത്തിനു കാലികറ്റ് സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി. ആറുവര്‍ഷക്കാലം കോട്ടയം, കൊല്ലം സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറായി സേവനമനുഷ്ടിച്ചു.ധ 1970 മുതല്‍ 75 വരെ തവനൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലിചെയ്തു. 1975 മുതല്‍ 88 വരെ കോഴിക്കോട് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അദ്ധ്യാപകനായിരുന്നു. ആനുകാലികങ്ങളില്‍ ചരിത്രം,സംസ്‌കാരം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് എഴുതാറുണ്ട്.
ഭാര്യ : യമുന ദേവി , മക്കള്‍ : നാരായണന്‍ , നളിനി .

 

Sharing is caring!