ചെരുപ്പടിമല കണ്ടു തിരിച്ചു വരുമ്പോള്‍ റോഡിലെ ഹമ്പില്‍ തട്ടി ബൈക്ക് നിയന്ത്രണം വിട്ടു; അപകടത്തില്‍ മലപ്പുറം കൊണ്ടോട്ടിയിലെ യുവാവ് മരിച്ചു

ചെരുപ്പടിമല കണ്ടു തിരിച്ചു വരുമ്പോള്‍ റോഡിലെ ഹമ്പില്‍ തട്ടി ബൈക്ക് നിയന്ത്രണം വിട്ടു; അപകടത്തില്‍ മലപ്പുറം കൊണ്ടോട്ടിയിലെ യുവാവ് മരിച്ചു

മലപ്പുറം: വിനോദ സഞ്ചാര കേന്ദ്രമായ ചെരുപ്പടിമല കണ്ടു തിരിച്ചു വരുമ്പോള്‍ ചെറിയക്കാട് വെച്ചാണ് സംഭവം. കൊണ്ടോട്ടി പുളിയംപറമ്പ് സ്വദേശിയും പുളിയംപറമ്പ് വാര്‍ഡ് എം.എസ്.എഫ് ട്രഷറര്‍ കൂടി ആയ തോട്ടോളി മുഹമ്മദ് സുഹൈല്‍ ആണ് മരണപ്പെട്ടത്. റോഡിലെ ഹമ്പില്‍ തട്ടി നിയന്ത്രണം വിട്ട് ബൈക്കില്‍ നിന്നു റോഡിലേക്ക് തെറിച്ചു വീണു ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരം ആയതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരണപ്പെട്ടത്.

Sharing is caring!