പണയ സ്വര്‍ണ്ണം കാണാനില്ല: മഞ്ചേരി ജീവനക്കാരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

പണയ സ്വര്‍ണ്ണം കാണാനില്ല: മഞ്ചേരി ജീവനക്കാരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

മഞ്ചേരി : വായ്പക്കായി പണയം വെച്ച സ്വര്‍ണ്ണം ബാങ്ക് ലോക്കറില്‍ നിന്നു കാണാതായ സംഭവത്തില്‍ പ്രതിയായ യുവതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. മഞ്ചേരി കാരക്കുന്ന് കളത്തില്‍തൊടി ലാക്കയില്‍ സന്ധ്യാ സുരേഷ് (38)ന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് മുരളീകൃഷ്ണ തള്ളിയത്. പാലക്കാട് നെന്മാറ തച്ചറക്കുന്നേല്‍ ജോഷി ജോസഫ് ആണ് പരാതിക്കാരന്‍. കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ സ്വര്‍ണ്ണം പണയം വെച്ച് ജോഷി ജോസഫ് വായ്പയെടുത്തിരുന്നു. 2021 ജൂലൈ 29നും ഒക്ടോബര്‍ ഒന്നിനും ഇടയില്‍ ലോക്കറില്‍ നിന്നും 11,50,000 രൂപ വില വരുന്ന 216.37 ഗ്രാം സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. 2022 ജനുവരി ആറിനാണ് മലപ്പുറം പൊലീസില്‍ പരാതി നല്‍കിയത്. ലോക്കര്‍ കീയുടെ കസ്റ്റോഡിന്‍മാരായ മൂന്നു പേരാണ് കേസിലെ പ്രതികള്‍. കേസിലെ മൂന്നാം പ്രതിയായ സന്ധ്യാസുരേഷ് 2021 ഏപ്രില്‍ 14മുതല്‍ സ്ഥാപനത്തില്‍ ഗോള്‍ഡ് ലോണ്‍ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്തുവരികയാണ്.

 

Sharing is caring!