മലപ്പുറം കോട്ടപ്പടി സ്കൂളിലെ അത്തിമര ചോട്ടില് സ്ഥിരം വിശ്രമ സ്ഥലം ഒരുക്കി എന്‍.എസ്എസ് കുട്ടികള്‍
മലപ്പുറം :മലപ്പുറം കോട്ടപ്പടി ഗവ. ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളിലെ അത്തിമര ചോട്ടില് സ്ഥിരം വിശ്രമ സ്ഥലം ഒരുക്കി എന്‍ എസ്എസ് കുട്ടികള്‍. തനതിടം തണലിടം എന്ന പേരില്‍ തയ്യാറാക്കിയ പൊതു ഇരിപ്പിടം മുനിസിപ്പല്‍ ചെയര്മാന് മുജീബ് കാടേരി സ്കൂളിന് സമര്‍പ്പിച്ചു. എന്‍ എസ് എസിന്റെ സപ്തദിന ക്യാമ്പില്‍ രൂപപ്പെട്ട ആശയത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടികള്‍ തണലിടം ഒരുക്കിയത്. മലപ്പുറം മുനിസിപ്പല്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി. കെ. അബ്ദുല്‍ ഹക്കീം, വികസനകാര്യ സമിതി അധ്യക്ഷന്‍ പികെ സക്കീര്‍ ഹുസൈന്, ആരോഗ്യകാര്യ സമിതി അധ്യക്ഷന്‍ സിദ്ധീഖ് നൂറേങ്ങല്‍, വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് മാസ്റ്റര്‍, പിടിഎ പ്രസിഡന്റ് പി എം ഫസല്‍, വൈസ് പ്രസിഡന്റ് അന്‍വര്‍ കൊന്നോല പ്രധാനാധ്യാപിക സാലീ ജോര്‍ജ്ജ് ടീച്ചര്‍ , എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഷംസുദ്ദീന് എന്നിവര്‍ പങ്കെടുത്തു.
സ്വാഗത സംഘം രൂപീകരിച്ചു
മലപ്പുറം കോട്ടപ്പടി ഗവ. ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വ്യാഴാഴ്ച രാവിലെ 11 ന് നിര്‍വ്വഹിക്കുന്നതുമായി ബന്ധപ്പെട്ട് സ്വാഗത സംഘം രൂപീകരിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ , രക്ഷാകര്‍തൃ പ്രതിനിധികള്‍ ഉള്‍പ്പെട്ട യോഗം പി. ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്മാന് മുജീബ് കാടേരി സ്വാഗത സംഘം ചെയര്‍മാനായി 51 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി. കെ അബ്ദുല്‍ ഹക്കീം , വികസന സമിതി അധ്യക്ഷന്‍ പി. കെ സക്കീര്‍ ഹുസൈന്, ആരോഗ്യസമിതി അധ്യക്ഷന്‍ സിദ്ധീഖ് നൂറേങ്ങല്‍ , വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് മാസ്റ്റര്‍, പിടിഎ പ്രസിഡന്റ് പി എം ഫസല്‍, പിടിഎ വൈസ് പ്രസിഡന്റ് അന്‍വര്‍ കൊന്നോല, മലപ്പുറം ഡിഡിഇ , ഡിഇഒ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ. ഓര്‍ഡിനേറ്റര്‍ എം മണി, എ ഇ ഒ മാര്‍, എസ് എസ് കെ ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ കൃഷ്ണദാസ് പി സ്വാഗതവും ഹെഡ്മിസ്ട്രസ് സാലി ജോര്‍ജ്ജ് ടീച്ചര്‍ നന്ദിയും പറഞ്ഞു.
വിതരണോദ്ഘാടനം നടത്തി
മലപ്പുറം കോട്ടപ്പടി ഗവ. ബോയ്സ് സ്കൂളില്‍ ഹയര്‍ സെക്കന്ററി മാത്തമാറ്റിക്സ് ലാബിലേക്കുള്ള കമ്പ്യൂട്ടറുകളുടെയും ഫര്‍ണ്ണീച്ചറുകളുടെയും വിതരണോദ്ഘാടനം മലപ്പുറം നഗരസഭ ചെയര്മാന് മുജീബ് കാടേരി നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം മുനിസിപ്പല്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി. കെ. അബ്ദുല്‍ ഹക്കീം, വികസനകാര്യ സമിതി അധ്യക്ഷന്‍ പികെ സക്കീര്‍ ഹുസൈന്, ആരോഗ്യകാര്യ സമിതി അധ്യക്ഷന്‍ സിദ്ധീഖ് നൂറേങ്ങല്‍, പിടിഎ പ്രസിഡന്റ് പി എം ഫസല്‍, വൈസ് പ്രസിഡന്റ് അന്‍വര്‍ കൊന്നോല എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ പി. കൃഷ്ണദാസ് സ്വാഗതവും പ്രധ്യാനാധ്യാപിക സലീ ജോര്‍ജ്ജ് ടീച്ചര്‍ നന്ദിയും പറഞ്ഞു.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]