ട്രെയിന്‍ യാത്രക്കിടെ കുഴഞ്ഞുവീണ് മലപ്പുറം പറമ്പില്‍പീടിക സ്വദേശിയായ 44കാരന് മരിച്ചു
മലപ്പുറം: ട്രെയിന്‍ യാത്രക്കിടെ കുഴഞ്ഞുവീണ് മലപ്പുറം പറമ്പില്‍പീടിക സ്വദേശിയായ 44കാരന് മരിച്ചു.
പറമ്പില്‍പീടിക സ്വദേശി പരേതനായ കഴുങ്ങും തോട്ടത്തില്‍ മുഹമ്മദ് കുട്ടി എന്ന കുഞ്ഞുട്ടിയുടെ മകന് അബ്ദുല്‍ മജീദ് (45) ആണ് മരിച്ചത്. പശ്ചിമ ബംഗാളിലെ ജോലിസ്ഥലത്തുനിന്ന് നാട്ടിലേക്കുള്ള ട്രെയിന്‍ യാത്രക്കിടയിലായിരുന്നു സംഭവം. ട്രെയിന്‍ ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ എത്തവേ ചര്‍ദ്ദിച്ച് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ നെല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
നാട്ടിലേക്കുള്ള യാത്രയില്‍ സുഹൃത്ത് കൂടെയുണ്ടായിരുന്നെങ്കിലും ഇരുവരും രണ്ട് കമ്പാര്‍ട്ട്മെന്റില്‍ ആയതിനാല്‍ സുഹൃത്ത് വിവരം അറിഞ്ഞിരുന്നില്ല. റെയില്‍വേ ടി.ടി.ആര് ഫോണ്‍ ചെയ്ത് അറിയിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രി ഒന്‍പതോടെയാണ് മരണ വിവരം ബന്ധുക്കള്‍ അറിയുന്നത്. ഭാര്യ: നുസ്റത്ത് (വൈക്കത്ത് പാടം). മക്കള്‍: അജ്മല്‍, അംജദ്, നജ്ല. മരുമകന്: ജാഫര്‍ (തോട്ടശ്ശേരിയറ).
RECENT NEWS
അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി സ്വകാര്യ ബസുകൾ സമാഹരിച്ചത് 18 ലക്ഷം രൂപ
പെരിന്തൽമണ്ണ: ജോലിക്കിടെ അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി സമാഹരിച്ചത് 17,98,155 രൂപ. കൊളത്തൂർ ഓണപ്പുട സ്വദേശി മൻസൂറിന്റെ ഭാര്യയും വിദ്യാർഥികളായ 2 കുട്ടികളും ഉൾപ്പെട്ട നിർധന കുടുംബത്തെ [...]