കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ പല്ലന്‍ ഷൈജുവിനെ കോട്ടക്കല്‍ പോലീസ് പിടികൂടി

കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ പല്ലന്‍ ഷൈജുവിനെ കോട്ടക്കല്‍ പോലീസ് പിടികൂടി

മലപ്പുറം: ഗുണ്ടാത്തലവന്‍ കോടാലി ശ്രീധരന്റെ കൂട്ടാളിയും നിരവധി കൊലപാതക കേസുകളിലും കവര്‍ച്ചാ കേസുകളിലും പ്രതിയുമായ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ പല്ലന്‍ ഷൈജുവിനെ കോട്ടക്കല്‍ പോലീസ് അറസ്റ്റു ചെയ്തു. ഇന്ന് പുലര്‍ച്ചെ വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്നാണ് ഷൈജുവിനെ പോലീസ് പിടികൂടിയത്. ഗുണ്ടാത്തലവന്‍ കോടാലി ശ്രീധരന്റെ കൂട്ടാളിയും നിരവധി കൊലപാതക കേസുകളിലും കവര്‍ച്ചാ കേസുകളിലും പ്രതിയുമാണ് പല്ലന്‍ ഷൈജു.
കാപ്പ നിയമം ചുമത്തി തൃശൂര്‍ ജില്ലയില്‍ നിന്നും നാട് കടത്തിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ ലൈവായി പോലീസിനെ വെല്ലുവിളിച്ച് ഷൈജു രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞുവരുകയിരുന്നു പ്രതി. പോലീസിനെ വെല്ലുവിളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ഷൈജുവിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയത്. ഇതിനിടയിലാണ് പോലീസ് സംഘം അതിസാഹസികമായി ഇയാളെ വലയിലാക്കിയത്.
നേരത്തെ കോട്ടക്കല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ചാ കേസിലും ഷൈജു പ്രതിയായിരുന്നു.
തുടര്‍ന്ന് ജാമ്യം ലഭിച്ചശേഷം മുങ്ങിയിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ പ്രതിയെ കോട്ടക്കല്‍ പോലീസ് അറസ്റ്റു ചെയ്തത്. വയനാട്ടില്‍ നിന്നും പിടികൂടിയ ഷൈജുവിനെ ഇന്ന് പുലര്‍ച്ചെ മലപ്പുറം കോട്ടക്കല്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവി കെ സുജിത്ത് ദാസ് ഐപിഎസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈഎസ്പി പി എം പ്രദീപിന്റെ നിര്‍ദേശപ്രകാരം കോട്ടക്കല്‍ ഇന്‍സ്‌പെക്ടര്‍ എം കെ ഷാജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാങ്ങളായ എസ്‌ഐ ഗിരീഷ് എം, ദിനേഷ് ഇരുപ്പക്കണ്ടന്‍, മുഹമ്മദ് സലീം പൂവത്തി, കെ ജെസിര്‍, ആര്‍ ഷഹേഷ് കെ സിറാജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പിടിയിലായ പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Sharing is caring!