മാസ്‌ക് നിര്‍മാണത്തിലൂടെ സ്വപ്നമായ സൈക്കിള്‍ സ്വന്തമാക്കി മലപ്പുറം ആലംകോട്ടെ നിഹാല്‍ അഹമ്മദ്
മലപ്പുറം: കൊറോണ കാലത്തെ മാസ്‌ക് നിര്‍മാണത്തിലൂടെ വിദ്യാര്‍ത്ഥി തന്റെ ഏറെ കാലത്തെ സ്വപ്നമായ സൈക്കിള്‍ സ്വന്തമാക്കി.ആലംകോട് പഞ്ചായത്തിലെ ചിയ്യാനൂര്‍ സ്വദേശിയായ നിഹാല്‍ അഹമ്മദാണ് തുണി മാസ്‌ക് തയ്ച്ചുവിറ്റ് കിട്ടിയ പണം സ്വരൂപിച്ചു സ്വന്തമായി സൈക്കിള്‍ വാങ്ങിയത്.കൊറോണ യുടെ തുടക്കത്തില്‍ തൊഴില്‍ സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വന്നപ്പോള്‍ ടൈലറായ നിഹാലിന്റെ പിതാവ് വീട്ടിലിരുന്നു മാസ്‌ക് തയ്ച്ചു വിറ്റിരുന്നു.മാസ്‌ക് തൈക്കുന്നത് നോക്കി പഠിച്ചാണ് സ്വന്തമായി തുണി മുറിച്ചു മാസ്‌ക് തൈക്കാന്‍ തുടങ്ങിയത്.നിഹാലിന്റെ മാസ്‌കുകള്‍ കൊള്ളാമെന്നു കണ്ടപ്പോള്‍ അവന്റെ പിതാവ് നിഹാലിനു വേണ്ടി ഒരു തയ്യല്‍ മിഷീന്‍ ഒരുക്കി കൊടുക്കുകയായിരുന്നു.കഴിഞ്ഞഒന്നര വര്‍ഷമായി മാസ്‌ക് നിര്‍മിച്ച് ലഭിക്കുന്ന പണം സ്വരൂപിച്ചു വെച്ചാണ് നിഹാല്‍ കഴിഞ്ഞ ദിവസം സൈക്കിള്‍ വാങ്ങിയത്.സ്വന്തമായി പണമുണ്ടാക്കി തന്റെ സ്വപ്നമായ സൈക്കിള്‍ സ്വന്തമാക്കിയ അഭിമാന നിമിഷത്തിലാണ് നിഹാല്‍.ചിയ്യാനൂര്‍ വെളുതേടത്ത് പറമ്പില്‍ അബ്ദുല്‍ഖാദര്‍ -ഷമീറ ദാമ്പതികളുടെ മകനായ നിഹാല്‍ പെരുമുക്ക് ബി.ടി.എം.യു.പി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




