മലപ്പുറത്ത് കുറ്റിപ്പുറത്ത് എഴുത്ത് ലോട്ടറി ഒരാള്‍ അറസ്റ്റില്‍

മലപ്പുറത്ത് കുറ്റിപ്പുറത്ത് എഴുത്ത് ലോട്ടറി ഒരാള്‍ അറസ്റ്റില്‍

കുറ്റിപ്പുറം :എഴുത്ത് ലോട്ടറി കുറ്റിപ്പുറം പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു.നടുവട്ടം നാഗപറമ്പിന് സമീപം താമസിക്കുന്ന
രണ്ടത്താണി സ്വദേശി മണ്ഡലത്ത് വീട്ടില്‍ ഷണ്‍മുഖദാസ് (36) നെയാണ് അറസ്റ്റ് ചെയ്തത്.ഇയാളുടെ കടയില്‍ നിന്ന് 15000 ത്തോളം രൂപയും ലോട്ടറി നടത്തിപ്പിനുള്ള മൊബൈല്‍ ഫോണുകളും മൂന്നക്ക നമ്പരുകള്‍ കുറിച്ചെടുക്കുന്ന പുസ്തകവും മറ്റും പിടിച്ചെടുത്തു.
അയങ്കലം സെന്ററിലാണ് ഇയാള്‍ കട നടത്തിയിരുന്നത്. ഇയാളുടെ മൊഴിപ്രകാരം ഇയാള്‍ പിരിച്ചെടുക്കുന്ന പണം നല്‍കുന്നയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഇയാളില്‍ നിന്നും ഇതിനു മുമ്പ് കുറ്റിപ്പുറത്തു നിന്നും മറ്റുമായി പിടികൂടിയ എഴുത്തു ലോട്ടറിക്കാരില്‍ നിന്നും ഉള്ള വിവരങ്ങള്‍ വെച്ച് മാങ്ങാട്ടൂര്‍ സ്വദേശിയായ ഒരാളുടെ വീട്ടില്‍ റെയ്ഡ് നടത്തി ഒരു മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്. ഇത് വിദഗ്ദ്ധ ഫോറന്‍സിക് പരിശോധനക്കായി സൈബര്‍ സെല്ലിന് കൈമാറി. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Sharing is caring!