മലപ്പുറം വെളിയങ്കോട്ടെ ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവ് അറസ്റ്റില്‍
പൊന്നാനി:ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവിനെ പൊന്നാനി പൊലീസ് പിടികൂടി.കഴിഞ്ഞ ദിവസം വെളിയങ്കോട് സൗത്തിലെ കരുവടി ഭഗവതി ക്ഷേത്രത്തില്‍ മോഷണം നടത്തിയ വെളിയങ്കോട് എസ്.ഐ പടി സ്വദേശി ഖാദിയാരകത്ത് അനീഷ് (32)നെയാണ് പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെ ഭഗവതിയുടെ ഉടവാള്, മുഖാവരണം, ചിലമ്പ് ,വെള്ളി കൊണ്ടുള്ള ത്രിശൂലം, കണ്ണാടികള്‍ എന്നിവയാണ് മോഷണം പോയത്.തുടര്‍ന്ന് സമാന രീതിയില്‍ മോഷണം നടത്തുന്ന യുവാവിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് വെളിയങ്കോട് മഫ്ടിയിലെത്തിയ പൊലീസ് അനീഷിനെ അറസ്റ്റ് ചെയ്തത്.തുടര്‍ന്ന് മോഷ്ടിച്ച സാധനങ്ങള്‍ പൊലീസ് ഇയാളുടെ വീട്ടുവളപ്പില്‍ നിന്നും കണ്ടെത്തി. പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ ബിയ്യം പോസ്റ്റോഫീസ് കുത്തിത്തുറന്ന് മോഷണം നടത്തിയതും ഇയാളെന്ന് കണ്ടെത്തി. ഇവിടെ നിന്നും നഷ്ടപ്പെട്ട തുകയും പൊലീസ് കണ്ടെടുത്തു. കാലപ്പഴക്കമേറിയ വസ്തുക്കളാണ് ക്ഷേത്രത്തില്‍ നിന്നും ഇയാള്‍ മോഷ്ടിച്ചത്.പ്രതിയെ ഉടന്‍ പിടികൂടാനായത് പ്രദേശത്ത് സാമുദായിക ഐക്യമുണ്ടാക്കാന്‍ ഇടയാക്കിയെന്ന് പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂര്‍ പറഞ്ഞു.അന്വേഷണ സംഘത്തില്‍ സി.ഐക്ക് പുറമെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അഷ്റഫ്, സി.പി.ഒ വിനേഷ്, വനിത സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രിയ, രജനി, ഷൈന്‍ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു
RECENT NEWS
അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ; പുതിയ പാർട്ടിയെന്നത് പ്രഖ്യാപനം മാത്രമായി
തിരുവനന്തപുരം: അൻവർ ഉന്നയിച്ച വിഷയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അൻവറിനെ നായകനാക്കി നാടകങ്ങൾ അരങ്ങേറിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു. പുതിയ പാർട്ടി എന്നത് പ്രഖ്യാപനം മാത്രമായി മാറി. [...]