തൂതപ്പുഴയില്‍ പത്താംക്ലാസുകാരന്‍ മുങ്ങിമരിച്ചു

തൂതപ്പുഴയില്‍ പത്താംക്ലാസുകാരന്‍ മുങ്ങിമരിച്ചു

മലപ്പുറം: മലപ്പുറം കരിങ്കല്ലത്താണി തൂതപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ
പത്താംക്ലാസുകാരന്‍ പുഴയില്‍ മുങ്ങിമരിച്ചു. കൂരിക്കാടന്‍ മുറത്തിന്റെയും നൗഫിറയുടേയും മകന്‍ നജാഹ് (15) ആണ് മരിച്ചത്. ഇന്നു രാവിലെ 11 മണിയോടെ തൂത തെക്കേപ്പുറം പള്ളിക്കു സമീപത്തെ കടവില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ നജാഹ് ഒഴുക്കില്‍ പെടുകയായിരുന്നു. ആദ്യം തൂതയിലെ ക്ലിനിക്കിലും പിന്നീട് പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.താഴെക്കോട് പിടിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് നജാഹ്.
നാജിഹ്,നജീഹ് എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം കരിങ്കലത്താണി പൊതിയില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

 

Sharing is caring!