കെ.ടി.ജലീല്‍ യുഎഇ കോണ്‍സുലേറ്റുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു, അടച്ചിട്ട മുറിയില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും സ്വപ്‌ന സുരേഷ്

കെ.ടി.ജലീല്‍ യുഎഇ കോണ്‍സുലേറ്റുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു, അടച്ചിട്ട മുറിയില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും സ്വപ്‌ന സുരേഷ്

 

മലപ്പുറം: മുന്‍ മന്ത്രി കെ.ടി.ജലീല്‍ യുഎഇ കോണ്‍സുലേറ്റുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. അടച്ചിട്ട മുറിയില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.തനിക്ക് ജലീലുമായി ഔദ്യോഗികബന്ധം മാത്രമാണുള്ളത്. മറ്റ് ചര്‍ച്ചകളൊക്കെ അദ്ദേഹം കോണ്‍സുലേറ്റുമായി നേരിട്ടാണ് നടത്തുക. കോണ്‍സല്‍ ജനറല്‍ ആവശ്യപ്പെടുന്ന പ്രകാരമാണ് എന്തെങ്കിലും കാര്യങ്ങള്‍ക്കായി അദ്ദേഹത്തെ താന്‍ ബന്ധപ്പെടുന്നതെന്നും സ്വപ്ന പറഞ്ഞു.
സത്യസന്ധമായി മാത്രമാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും അതിനാല്‍ ലവലേശം ഭയപ്പാടില്ലെന്നുമാണ് സ്വപ്നയുടെ വെളിപ്പെടുത്തലിനു പിന്നാലെ ജലീല്‍ പ്രതികരിച്ചത്. കാലം വൈകിയാലും സത്യത്തിന് പുറത്തുവരാതിരിക്കാനാവില്ലെന്നും തന്റെ രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടെ എന്നും ജലീല്‍ ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചു.
അതേസമയം, കേന്ദ്രസര്‍ക്കാരിനെ മറികടന്ന് കോണ്‍സുലേറ്റുമായി ഔദ്യോഗിക ബന്ധം പുലര്‍ത്തിയ ജലീലിനെതിരെ ബിജെപി രംഗത്തെത്തി. ജലീല്‍ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും കോണ്‍സുലേറ്റുമായി ബന്ധപ്പെടാന്‍ ജലീലിന് എന്ത് അധികാരമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ചോദിച്ചു.

Sharing is caring!