മലപ്പുറം പ്രിയദര്‍ശനി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കത്തിവീശിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മലപ്പുറം പ്രിയദര്‍ശനി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കത്തിവീശിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറം പ്രിയദര്‍ശനി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കത്തിവീശിയ എസ്.ഡി.പി.ഐ
പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മേല്‍മുറി 27ലെ നടുത്തൊടി വീട്ടില്‍ ജുനൈദുള്ള(35)ക്കെതിരയാണ് കുട്ടികള്‍ പരാതി നല്‍കാന്‍ തയ്യാറാകാതിരുന്നതിനാല്‍ പോലീസ് സ്വമേധയാ കേസ് എടുത്തത്. പ്രതിക്കെതിരെ റൗഡി ഹിസ്റ്ററി ഷീറ്റ് തുറന്നതായും മലപ്പുറം പോലീസ് പറഞ്ഞു.
കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടയിലായിരുന്നു സംഭവം. എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ ജുനൈദ് ആണ് കത്തിയെടുത്ത് വിദ്യാര്‍ത്ഥികളെ ആക്രമിക്കാന്‍ ശ്രമിച്ചത്. യുവാവ് കത്തിയെടുക്കുന്നതും ആക്രമിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പ്രിയദര്‍ശിനി കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളും രണ്ടാം വര്‍ഷ തമ്മില്‍ മേല്‍മുറി അങ്ങാടിയില്‍ വെച്ച് വാക്ക് തര്‍ക്കവും ഉന്തും തള്ളും ഉണ്ടായിരുന്നു. ഇതിനിടയിലാണ് ജുനൈദുള്ള കത്തിയെടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ തിരിഞ്ഞതെന്നാണ് പോലീസ് റിപ്പോര്‍ട്ടിലുള്ളത്.

 

Sharing is caring!