കേള്‍വിശക്തി കുറവുള്ള മലപ്പുറത്തെ മുഴുവന്‍ പേര്‍ക്കും കേള്‍വി സഹായി ഉപകരണങ്ങള്‍ സൗജന്യമായി നല്കി മലപ്പുറം നഗരസഭ
![കേള്‍വിശക്തി കുറവുള്ള മലപ്പുറത്തെ മുഴുവന്‍ പേര്‍ക്കും കേള്‍വി സഹായി ഉപകരണങ്ങള്‍ സൗജന്യമായി നല്കി മലപ്പുറം നഗരസഭ](https://cdn.statically.io/img/malappuramlife.com/wp-content/uploads/2022/02/naga.jpg)
മലപ്പുറം: കേള്‍വിശക്തി കുറവുള്ള മലപ്പുറത്തെ മുഴുവന്‍ പേര്‍ക്കും കേള്‍വി സഹായി ഉപകരണങ്ങള്‍ സൗജന്യമായി നല്കി നഗരസഭ. അര്‍ഹരായവര്‍ക്ക് ആശ്വാസ നടപടികള്‍ സ്വീകരിച്ച് താങ്ങായി പ്രവര്‍ത്തിക്കുമ്പോഴാണ് ഭരണസംവിധാനങ്ങള്‍ അതിന്റെ ദൗത്യ പൂര്‍ത്തീകരണം നിര്‍വ്വഹിക്കപ്പെടുന്നത് എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മലപ്പുറം മുനിസിപ്പല്‍ ചെയര്മാന് മുജീബ് കാടേരി പറഞ്ഞു. മലപ്പുറത്ത് നഗരസഭയുടെ ആഭിമുഖ്യത്തില്‍ നഗരസഭാ പ്രദേശത്ത് കേള്‍വിശക്തി കുറവുള്ള മുഴുവന്‍ പേര്‍ക്കുമാണ് കേള്‍വി സഹായി ഉപകരണങ്ങള്‍ സൗജന്യമായി വിതരണം ചെയ്തത്.
അംഗപരിമിതര്‍, കേള്‍വി ശക്തി കുറവുള്ളവര്‍, വയോജനങ്ങള്‍, പാര്ശ്വവല്കൃതര് എന്നിവര്‍ ഉള്‍പ്പെടുന്നവര്‍ക്ക് വേണ്ടി പ്രത്യേക പദ്ധതിയും പരിഗണനയും നടപ്പിലാക്കേണ്ടതുണ്ട്.
പുതിയ കാലഘട്ടത്തിന്റെ വികസന സങ്കല്പങ്ങള് മാറി വരുമ്പോള്‍ അവ ഉള്‍ക്കൊള്ളുന്നതോടൊപ്പം തന്നെ പാര്‍ശ്വവല്‍കൃതര്‍ക്ക് അനുസൃതമായ പദ്ധതികള്‍ക്കും മുന്തിയ പരിഗണന നല്‍കേണ്ടതുണ്ട്.
മലപ്പുറം നഗരസഭയില്‍ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിഡ്നി രോഗികള്‍ക്ക് സാമ്പത്തിക സഹായം, അന്ധര്‍ക്ക് സ്മാര്‍ട്ട്ഫോണ്‍, നഗരസഭയിലെ 60 വയസ്സ് പൂര്‍ത്തിയായ 5500 വയോജനങ്ങള്‍ക്ക് പോഷകാഹാര കിറ്റ് പദ്ധതി, കേള്‍വി ശക്തി നഷ്ടപ്പെട്ടവര്‍ക്ക് കേള്‍വി സഹായി ഉപകരണങ്ങള്‍ തുടങ്ങി നിരവധി ക്ഷേമപ്രവര്‍ത്തനങ്ങളാണ് നഗരസഭയുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ഒറ്റപ്പെട്ട ഒരു വര്‍ഷ പദ്ധതിയില്‍ അവസാനിപ്പിക്കാതെ ഭരണകാലഘട്ടത്തില്‍ മുഴുവനായും ഇത്തരത്തിലുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കുമെന്നും നഗരസഭാ ചെയര്മാന് പറഞ്ഞു.
ചടങ്ങില്‍ വൈസ് ചെയര്‍പേഴ്സണ്‍ കൊന്നോല ഫൗസിയ കുഞ്ഞിപ്പു അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ മറിയുമ്മ ശരീഫ് കോണോ തൊടി,പി.കെ .സക്കീര്‍ ഹുസൈന്, പി.കെ. അബ്ദുല്‍ ഹക്കീം, സി.പി. ആയിശാബി,നഗരസഭാ കൗണ്‍സിലര്‍മാരായ സി. സുരേഷ് മാസ്റ്റര്‍, സി. കെ. സഹീര്‍, എ.പി.ശിഹാബ്,സുഹൈല്‍ ഇടവഴിക്കല്‍, കദീജ മുസ്ല്യാരകത്ത്, നഗരസഭ സെക്രട്ടറി നാസര്‍ വലിയാട്ടില്‍, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ കെ. സഫിയ തുടങ്ങിയവര്‍ സംബന്ധിച്ചു
RECENT NEWS
![](https://malappuramlife.com/wp-content/uploads/2024/10/Nuvais-C-Managing-Director-IMPEX-receiving-the-Young-Entrepreneur-Award-from-P.V.-Abdul-Wahad-M.P.-scaled-e1728405304633-700x400.jpg)
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]