സ്വന്തം ആനവണ്ടിയില്‍ പെരിന്തൽമണ്ണയിൽ നിന്നും മൂന്നാറിലേക്ക് വീണ്ടും ഉല്ലാസയാത്ര
കെഎസ്ആര്‍ടിസിയെ ജനകീയമാക്കി ടിക്കറ്റേതര വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി കേരളത്തിലുടനീളം ആരംഭിച്ച ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള ഉല്ലാസയാത്ര കൂടുതല്‍ പുതുമകളോടെ പെരിന്തല്‍മണ്ണ ഡിപ്പോയില്‍ നിന്നും രണ്ടാഴ്ചക്ക് ശേഷം പുനരാരംഭിക്കുന്നു. കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ജനുവരി പകുതിയോടെ താല്‍ക്കാലികമായി നിര്‍ത്തിവെച്ച യാത്രകള്‍ ഫെബ്രുവരി 7 മുതല്‍ സൂപ്പര്‍ എക്സ്പ്രസ്സ് ഡീലക്സ് സെമി സ്ലീപ്പര്‍ ബസ്സില്‍ ആകര്‍ഷകമായ സൗകര്യങ്ങളോടെ വീണ്ടും ആരംഭിക്കുകയാണ്.
ബസ്സിന്റെ ഉള്ളില്‍ ആകര്‍ഷണീയമായി സീറ്റുകള്‍ തയ്യാറാക്കി പുതിയ കര്‍ട്ടനുകളും സ്റ്റീരിയോ, ലൈറ്റിംഗ്, മൊബൈല്‍ ചാര്‍ജിംഗ് സംവിധാനങ്ങളും ഉള്‍പ്പെടുത്തിയാണ് യാത്രക്ക് തയ്യാറാക്കിയിട്ടുള്ളത്. എല്ലാ തിങ്കളാഴ്ചയും രാവിലെ 8 മണിക്ക് പെരിന്തല്‍മണ്ണയില്‍ നിന്നും പുറപ്പെട്ട് വഴിയിലെ ചീയാപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍, സ്പൈസസ് ഗാര്‍ഡനുകള്‍ തുടങ്ങിയവ സന്ദര്‍ശിച്ച് വൈകീട്ട് മൂന്നാര്‍ ഡിപ്പോയില്‍ എത്തുന്നു. മൂന്നാര്‍ ഡിപ്പോയില്‍ ആധുനിക രീതിയില്‍ ഒരുക്കിയ എസി സ്ലീപ്പറില്‍ ആണ് താമസം ഒരുക്കിയിട്ടുള്ളത്.
ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം വരെ നീണ്ടുനില്‍ക്കുന്ന മൂന്നാര്‍ സൈറ്റ് സീയിംഗില്‍ ഫോട്ടോ പോയന്റ്, മാട്ടുപ്പെട്ടി ഡാം, ബൊട്ടാണിക്കല്‍ ഗാര്ഡന്, എക്കോ പോയന്റ്, കുണ്ടള ഡാം, ടോപ്പ് സ്റ്റേഷന്, ഫ്ളവര്‍ ഗാര്ഡന്, ടീ മ്യൂസിയം എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നു. വൈകുന്നേരം മൂന്നാര്‍ ഡിപ്പോയില്‍ നിന്ന് തിരിച്ചുള്ള യാത്ര പെരിന്തല്‍മണ്ണയില്‍ ബുധനാഴ്ച പുലര്‍ച്ചെ എത്തുന്നു. മൂന്നാറിലേക്ക് യാത്രയും താമസവും ഉള്‍പ്പെടെ 1,200 രൂപയാണ് ചാര്‍ജ്. വയനാട്, മലക്കപ്പാറ തുടങ്ങി മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും ഗ്രൂപ്പായും അല്ലാതെയും പെരിന്തല്‍മണ്ണയില്‍ നിന്നും യാത്ര ഒരുക്കിയിട്ടുണ്ട്.
കൂടാതെ റസിഡണ്ട് അസോസിയേഷനുകള്‍, സംഘടനകള്‍ തുടങ്ങിയവര്‍ക്ക് അവരവരുടെ ഡെസ്റ്റിനേഷന്‍ തിരഞ്ഞടുത്ത് ബസ്സ് വാടകക്ക് എടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിനോദയാത്ര പോകുന്നവരുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് യാത്രകള്‍ കൂടുതല്‍ ആകര്‍ഷകമാക്കും. ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും മറ്റ് അന്വേഷണങ്ങള്‍ക്കും ഉള്ള ഫോണ്‍ നമ്പറുകള്‍: 9048848436, 9745611975, 9544088226.
RECENT NEWS
അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ; പുതിയ പാർട്ടിയെന്നത് പ്രഖ്യാപനം മാത്രമായി
തിരുവനന്തപുരം: അൻവർ ഉന്നയിച്ച വിഷയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അൻവറിനെ നായകനാക്കി നാടകങ്ങൾ അരങ്ങേറിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു. പുതിയ പാർട്ടി എന്നത് പ്രഖ്യാപനം മാത്രമായി മാറി. [...]