കേരളത്തില്‍ ഹിന്ദുക്കള്‍ക്ക് പോകാന്‍ പറ്റാത്ത ഒരു സ്ഥലമുണ്ടെന്നും ആ ജില്ലയാണ് മലപ്പുറമെന്നും ചാനല്‍ ഷോയില്‍ സ്വാമി

കേരളത്തില്‍ ഹിന്ദുക്കള്‍ക്ക് പോകാന്‍ പറ്റാത്ത ഒരു സ്ഥലമുണ്ടെന്നും ആ ജില്ലയാണ് മലപ്പുറമെന്നും ചാനല്‍ ഷോയില്‍ സ്വാമി

മലപ്പുറം: കേരളത്തില്‍ ഹിന്ദുക്കള്‍ക്ക് പോകാന്‍ പറ്റാത്ത ഒരു സ്ഥലമുണ്ടെന്നും ആ ജില്ലയാണ് മലപ്പുറമെന്ന് സ്വാമി. സ്‌പോട്ടില്‍ പൊളിച്ചടുക്കിക്കൊടുത്ത് അവതാരകന്‍. തമിഴ് ചാനലിലെ ടോക്ക്‌ഷോയുടെ ഭാഗമായുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഷോയില്‍ പങ്കെടുത്ത സ്വാമിയുടെ ഒരു പരാമര്‍ശമാണ് രസകരമായ സംഭാഷണങ്ങളിലേക്ക് നയിച്ചത്. സംസാരത്തിനിടെ കേരളത്തില്‍ ഹിന്ദുക്കള്‍ക്ക് പോകാന്‍ പറ്റാത്ത ഒരു സ്ഥലമുണ്ടെന്നും പേര് മലപ്പുറം ആണെന്നും സ്വാമി പറയുന്നു. ഉടനെതന്നെ ഇടപെട്ട അവതാരകന്‍ അത് ശരിയല്ലെന്നും താനവിടെ പോയിട്ടുണ്ടെന്നും പറഞ്ഞു.
എന്നാല്‍ അവിടെനിന്നുള്ളവരാണ് തന്നോട് അങ്ങിനെ പറഞ്ഞതെന്നായി സ്വാമി. ഉടനെ അവതാരകന്‍ ഷോ ഷൂട്ട് ചെയ്തുകൊണ്ടിരുന്ന ക്യാമറമാനെ ചൂണ്ടി അദ്ദേഹം മലപ്പുറത്ത് നിന്നുള്ളയാളാണെന്നും ഈ പറയുന്നത് ശരിയാണോ എന്നും ചോദിച്ചു. കാമറമാന്‍ അത് പാടെ നിഷേധിക്കുകയും അവിടെ ആര്‍ക്കും പോകാമെന്നും പറഞ്ഞതോടെ ഷോയില്‍ ഉണ്ടായിരുന്നവര്‍ കൂട്ടത്തോടെ ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
ബിഹൈന്‍ഡ് വുഡ് എയര്‍ എന്ന യൂട്യൂബ് ചാനലിലാണ് ടോക്ഷോ നടന്നത്. മലയാളത്തിലെ ട്രോള്‍ ഗ്രൂപ്പുകള്‍ വീഡിയോ ഏറ്റെടുത്തതോടെ വൈറലായി. സ്വാമിയുടെ പരാമര്‍ശത്തെ പരിഹസിച്ചും വിമര്‍ശിച്ചും ധാരാളംപേര്‍ സമൂഹമാധ്യമങ്ങളില്‍ രംഗത്തുവന്നു.

 

Sharing is caring!