കാറിടിച്ച് പരിക്കേറ്റ മലപ്പുറത്തുകാരന് 19കാരന് 6.38 ലക്ഷം രൂപ നഷ്ടപരിഹാരം

കാറിടിച്ച് പരിക്കേറ്റ മലപ്പുറത്തുകാരന് 19കാരന് 6.38 ലക്ഷം രൂപ നഷ്ടപരിഹാരം

മഞ്ചേരി : കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവിന് 6,38,700 രൂപ നഷ്ടപരിഹാരം നല്‍കാന്‍ മഞ്ചേരി മോട്ടോര്‍ ആക്സിഡണ്ട് ക്ലൈം ട്രിബ്യൂണല്‍ ജഡ്ജി പി എസ് ബിനു വിധിച്ചു. മലപ്പുറം ചെട്ടിപ്പടി കോട്ടായില്‍ കെ രവീന്ദ്രന്റെ മകന്‍ കെ ആര്‍ അതുല്‍ (19)നാണ് പരിക്കേറ്റത്. 2018 നവംബര്‍ 27ന് രാമനാട്ടുകരയിലാണ് അപകടം. അതുല്‍ സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഒമ്പതു ശതമാനം പലിശയും കോടതി ചെലവുമടക്കമുള്ള തുക നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി മഞ്ചേരി ശാഖയാണ് നല്‍കേണ്ടത്.

അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികന് 6.77 ലക്ഷം രൂപ

മഞ്ചേരി : വാഹന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികന് 6,77,600 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് മമ്പയില്‍ മുഹമ്മദിന്റെ മകന്‍ അബു(59) വിന് തുക നല്‍കാനാണ് മഞ്ചേരി മോട്ടോര്‍ ആക്സിഡണ്ട് ക്ലൈം ട്രിബ്യൂണല്‍ ജഡ്ജ് പി എസ് ബിനുവിന്റെ വിധി. 2017 ഡിസംബര്‍ രണ്ടിനായിരുന്നു അപകടം. കരുവാരക്കുണ്ടില്‍ നിന്നും കാളികാവിലേക്ക് മോട്ടോര്‍ സൈക്കിളില്‍ പോകവെ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. നഷ്ടപരിഹാരത്തുക ഒമ്പതു ശതമാനം പലിശയും കോടതി ചെലവും ചേര്‍ത്ത് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയാണ് നല്‍കേണ്ടത്.

 

Sharing is caring!