നാട്ടുകാരെയും വീട്ടുകാരെയും വിസ്മയിപ്പിച്ച് മലപ്പുറത്തെ മൂന്നാംക്ലാസുകാരന്

മലപ്പുറം: നാട്ടുകാരെയും വീട്ടുകാരെയും വിസ്മയിപ്പിച്ച് മലപ്പുറത്തെ മൂന്നാംക്ലാസുകാരന്. വീട്ടുമുറ്റത്ത് കാര്‍ഷിക വിസ്മയം തീര്‍ത്താണ് മലപ്പുറം കാളികാവ് അടക്കാക്കുണ്ട് ജി.എല്‍.പി സ്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയും കര്‍ഷകനായ ചക്കുങ്ങല്‍ ആബിദിന്റെ മകനുമായ അമാന്‍ വിസ്മയിപ്പിക്കുന്നത്. വീട്ടുമുറ്റത്തിന്റെ ഒരു ഭാഗം കെട്ടിമറച്ച് കുഞ്ഞു കര്ഷകന് വിളയിച്ചെടുക്കുന്നത് വിവിധ തരം പച്ചക്കറികളും പൂക്കളുമാണ്.
കൊവിഡ് കാലത്ത് വീട്ടില്‍ വെറുതെയിരിക്കാതേ, പിതാവിനൊപ്പം കൃഷിയിടത്തിലേക്ക് പോകും. ഇങ്ങനേയാണ് അമാന്‍ കൃഷിയിലേക്കിറങ്ങുന്നത്. ഒന്നര വര്‍ഷത്തോളമായി കൃഷിപ്പണികള്‍ കണ്ട് പഠിച്ച അമാന്‍ വീടിന്റെ ആകെയുള്ള ഇത്തിരി മുറ്റം കൃഷിഭൂമിയാക്കി. മലവാരങ്ങളില്‍ പാട്ടത്തിനെടുത്ത സ്ഥലത്ത് വിവിധ കൃഷി നടത്തുകയാണ് പിതാവായ ആബിദ് . മാതാപിതാക്കളും അയല്‍വാസികളും എല്ലാവിധ പ്രോത്സാഹനവും ഈ കൊച്ചു മിടുക്കന് നല്‍കുന്നുണ്ട്.
പയര്‍, ചീര, കക്കരി, തക്കാളി, കയ്പ, വഴുതന, വാഴ, എന്നിവയാണ് അമാന്റെ കൃഷി തോട്ടത്തില്‍ വിളഞ്ഞത്. വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ അമാന്റെ ഈ പച്ചക്കറി തോട്ടത്തില്‍ നിന്നാണ് ലഭിക്കുന്നത്. ഇതിന് പുറമെയാണ് പൂന്തോട്ടം. വിത്തു വിതക്കലും കളപറിക്കലും നനക്കലും എല്ലാം അമാന്‍ തന്നെയാണ്. നാല് വയസുകാരന് അബാനും അമാന്‍ സഹായമായി കൂടെയുണ്ട്. സോഷ്യല്‍ മീഡിയയില്‍ മാത്രം സമയം ചെലവഴിക്കുന്ന പുതിയ തലമുറയ്ക്ക് വലിയ സന്ദേശമാണ് ഈ കുട്ടിക്കര്ഷകന് നല്‍കുന്നത്. കുട്ടിക്കര്‍ഷകനായ അമാന്‍ പിന്തുണയും അഭിനന്ദനവുമായി നിരവധി ആളുകളാണ് ഇതിനകം രംഗത്തെത്തിയത്.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]