ജില്ലയില്‍ 3268 പേര്‍ക്ക് കോവിഡ്
ജില്ലയില്‍ 3268 പേര്‍ക്ക് കോവിഡ്
മലപ്പുറം ജില്ലയില്‍ ബുധന്‍ (ഫെബ്രുവരി രണ്ട്) 3,268 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. ജില്ലയില്‍ 39.49 ആണ് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍). 3,086 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 68 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 114 പേര്‍ക്ക് യാത്രക്കിടയിലാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 8275 സാമ്പിളുകളാണ് പരിശോധിച്ചത്. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
ജില്ലയില്‍ 61,64,455 ഡോസ് വാക്സിന് നല്കി
സായാഹ്ന ഒപിയില്‍ ഡോക്ടര്‍ നിയമനം
പൂക്കോട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒപിയില്‍ ഡോക്ടറുടെ ഒഴിവിലേക്ക് ഫെബ്രുവരി അഞ്ചിന് രാവിലെ 10ന് ഇന്റര്‍വ്യൂ നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2774860.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]