രേഖകളില്ലാത്ത പണവുമായി യുവാവ് പെരിന്തല്‍മണ്ണയില്‍ പിടിയില്‍

പെരിന്തല്‍മണ്ണ: മതിയായ രേഖകളില്ലാതെ കാറില്‍ കൊണ്ടുവന്ന 79,50,000 രൂപയുമായി യുവാവ് പോലീസ് പിടിയില്‍.ആലപ്പുഴ മണ്ണാഞ്ചേരി മുല്ലക്കല്‍ വീട്ടില്‍ അന്സിഫ്(30) ആണ് പിടിയിലായത്. ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെ ദേശീയപാതയില്‍ പെരിന്തല്‍മണ്ണ മനഴി ബസ് സ്റ്റാന്‍ഡിന് സമീപത്തു നിന്നാണ് യുവാവിനെ പിടിച്ചത്. രഹസ്യവിവരത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കലിന്റെയും എസ്ഐ. സി.കെ. നൗഷാദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് വാഹനവും പണവും പിടികൂടിയത്.അഞ്ഞൂറ് രൂപയുടെ കെട്ടുകളാക്കിയാണ് പണം വച്ചിരുന്നത്. കോയമ്പത്തൂരില്‍ നിന്നു പാലക്കാട് വഴി ആലപ്പുഴയിലേക്കു പണവുമായി പോവുകയായിരുന്നു അന്സിഫ് എന്നാണ് വിവരം. ഇയാളുടെ കാറിനു മുന്നിലെ ചില്ലില്‍ ‘ഡോക്ടര്‍’ അടയാളവും പതിപ്പിച്ചിരുന്നു. കാറിനെക്കുറിച്ചും പണത്തെക്കുറിച്ചും അന്വേഷിക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. പിടിച്ചെടുത്ത പണം പോലീസ് കോടതിയില്‍ നല്‍കും.
RECENT NEWS

യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, സന്ദീപ് വാര്യരെ അറസ്റ്റ് ചെയ്തു
മലപ്പുറം: കേരളത്തിലെ ആരോഗ്യ വകുപ്പ് അനാരോഗ്യവകുപ്പ് ആയി മാറിയിട്ടുണ്ടെന്നും, വിദേശത്തു മയോ ക്ലിനിക്കിലേക്ക് മുഖ്യമന്ത്രി ചികിത്സ തേടിപ്പോകും മുമ്പ് ഇവിടത്തെ സാധാരണക്കാർക്ക് പാരസെറ്റമോൾ എങ്കിലും ഉണ്ടോയെന്ന് ഉറപ്പു വരുത്തണമായിരുന്നന്നും,കേരളത്തിലെ [...]