റോഡിലൂടെ നടന്ന് പോകുകയായിരുന്ന ബാലികയ്ക്ക് മാനഹാനി: യുവാവിന് ജാമ്യമില്ല

റോഡിലൂടെ നടന്ന് പോകുകയായിരുന്ന ബാലികയ്ക്ക് മാനഹാനി: യുവാവിന് ജാമ്യമില്ല

മഞ്ചേരി : റോഡില്‍ നടന്നുപോകുകയായിരുന്ന ബാലികയെ ശരീരത്തില്‍ പിടിച്ച് മാനഹാനി വരുത്തിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. പാലക്കാട് എരിമയൂര്‍ ആമൂര്‍പ്പാടം അനൂപ് (23)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ തള്ളിയത്. 2022 ജനുവരി 15ന് രാവിലെ 9 മണിക്ക് പൊന്മള പള്ളിയാളിയിലെ ബാലികയുടെ വീടിനത്തുള്ള റോഡില്‍ വെച്ചാണ് സംഭവം. ജനുവരി 16നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. മദ്രസയില്‍ നിന്നും വരികയായിരുന്ന ഏഴു വയസ്സുകാരിയെ സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്ന കേസിലും പ്രതിയാണ് അനൂപ്.

 

Sharing is caring!