വല്‍പ്പനക്കായി കാറില്‍ കൊണ്ടുവന്ന കഞ്ചാവുമായി ഒരാള്‍കൂടി മഞ്ചേരിയില്‍ പിടിയില്‍
മലപ്പുറം: വല്‍പ്പനക്കായി കാറില്‍ കൊണ്ടുവന്ന കഞ്ചാവുമായി മഞ്ചേരിയില്‍ യുവാവ് പിടിയില്‍. പതിനഞ്ചു കിലോഗ്രാം കഞ്ചാവുമായി അനക്കയം ചേപ്പൂര്‍ സ്വദേശി നെച്ചിക്കാടന്‍ മൊയ്ദീന്‍ മകന്‍ സാദിഖലി യെയാണ് മഞ്ചേരി കോഴിക്കോട് റോഡിലെ മലബാര്‍ ജ്വല്ലറി ക്ക് സമീപം വെച്ച് ഇന്ന് പുലര്‍ച്ചെ ഒന്നോടെയാണ് പിടികൂടിയത്. മഞ്ചേരി കോഴിക്കോട് റോഡിലുള്ള മലബാര്‍ ജ്വല്ലറിക്ക് മുന്‍വശം വെച്ചാണ് പ്രതിയെ പിടികൂടിയത്.
രണ്ടു ദിവസം മുന്‍പ് മഞ്ചേരി മെഡിക്കല്‍ കോളേജ് പരിസരത്തു വെച്ചും മഞ്ചേരി പോലീസ് കഞ്ചാവ് പിടികൂടിയിരുന്നു.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, മലപ്പുറം ഡി.വൈ.എസ്.പി: പി.എം: പ്രദീപ്കുമാറിന്റെ ന്റെ നിര്‍ദേശനുസരണം മഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ സി അലവി യുടെ നേതൃത്വത്തില്‍ എസ്.ഐമാരായ രാജേന്ദ്രന്‍ നായര്‍, ഷാജിലാല്‍, ജില്ലാ ആന്റി നര്‍കോട്ടിക് ടീം അംഗങ്ങള്‍ ആയ എന്‍.കെ. ദിനേഷ്, പി. മുഹമ്മദ് സലീം., പി.സവാദ്,ഹരിലാല്‍., എം.പി. ലിജിന്‍, അരുണ്‍,ഷാനില്‍ എന്നിവരടങ്ങിയ സംഘം ആണ് പ്രതിയെ പിടികൂടി കേസ് അന്വേഷണം നടത്തുന്നത്
മഞ്ചേരിയില്‍ കഞ്ചാവുമായി കഞ്ചാവുമായി മൂന്ന് പേരെ കഴിഞ്ഞ ദിവസവും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കരിങ്കല്ലത്താണി സ്വദേശികളായ തോട്ടശ്ശേരി കളത്തില്‍ വീട്ടില്‍ അബ്ദു നാസര്‍ (41), കളത്തില്‍ വീട്ടില്‍ മൊയ്തീന്‍കുട്ടി (40), കപ്പൂര്‍ വീട്ടില്‍ റിയാസ് (33) എന്നിവരാണ് കാറില്‍ കടത്തുകയായിരുന്ന 4.2 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. ശനിയാഴ്ച പുലര്‍ച്ച ഒന്നരയോടെ മെഡിക്കല്‍ കോളജിന് എതിര്‍ വശത്തുള്ള തട്ടുകടകള്‍ക്ക് സമീപം മലപ്പുറം – മഞ്ചേരി റോഡില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിരുന്നു തുടര്‍ന്ന് കോടതി പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
RECENT NEWS
85 ഹാഫിളുകളെ നാടിന് സമര്‍പ്പിച്ചു. മഅദിന്‍ ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢ സമാപനം
മലപ്പുറം: മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 85 വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢമായ സമാപനം. മഅദിന്‍ അക്കാദമി ചെയര്മാന് [...]