മഞ്ചേരിയില്‍ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

മഞ്ചേരിയില്‍ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

മഞ്ചേരി: മഞ്ചേരിയില്‍ കഞ്ചാവുമായി മൂന്ന് പേരെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കരിങ്കല്ലത്താണി സ്വദേശികളായ തോട്ടശ്ശേരി കളത്തില്‍ വീട്ടില്‍ അബ്ദു നാസര്‍ (41), കളത്തില്‍ വീട്ടില്‍ മൊയ്തീന്‍കുട്ടി (40), കപ്പൂര്‍ വീട്ടില്‍ റിയാസ് (33) എന്നിവരാണ് കാറില്‍ കടത്തുകയായിരുന്ന 4.2 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. ശനിയാഴ്ച പുലര്‍ച്ച ഒന്നരയോടെ മെഡിക്കല്‍ കോളജിന് എതിര്‍ വശത്തുള്ള തട്ടുകടകള്‍ക്ക് സമീപം മലപ്പുറം – മഞ്ചേരി റോഡില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. മഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ സി. അലവി, എസ്.ഐ വി.സി. കൃഷ്ണണന്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ പി. ഹരിലാല്‍, സിയാഹുല്‍ ഹഖ്, സബിത് കുമാര്‍, സവാദ്, സജീര്‍ ബാബു, ഇല്ല്യാസ് എന്നിവടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതി പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

 

Sharing is caring!