മലപ്പുറം നന്നംമുക്കില്‍ നറുക്കെടുപ്പിലൂടെ സിപിഎമ്മിന് പ്രസിഡണ്ട് സ്ഥാനം

മലപ്പുറം നന്നംമുക്കില്‍ നറുക്കെടുപ്പിലൂടെ സിപിഎമ്മിന് പ്രസിഡണ്ട് സ്ഥാനം

മലപ്പുറം ജില്ലയിലെ നന്നംമുക്ക് പഞ്ചായത്തില്‍ നേരത്തേയുള്ള കക്ഷിനില: എല്‍ഡിഎഫ് 8, യുഡിഎഫ് 8, ബിജെപി 1. എല്‍ഡിഎഫില്‍ എട്ടും സിപിഎമ്മുകാര്‍ മാത്രം. നറുക്കെടുപ്പ് വഴി സിപിഎമ്മിന് പ്രസിഡണ്ട് സ്ഥാനം ലഭിച്ചു. ഇതില്‍ ഒരു സിപിഎം അംഗത്തെ ഈയിടെ തെരഞ്ഞെടുപ്പ് കേസില്‍ കോടതി അയോഗ്യനാക്കി. പുതിയ കക്ഷിനില: എല്‍ഡിഎഫ് 7, യുഡിഎഫ് 8, ബിജെപി 1.
സ്വാഭാവികമായും ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാല്‍ സിപിഎം പ്രസിഡണ്ട് സ്ഥാനം രാജിവയ്‌ക്കേണ്ടതായിരുന്നു. എന്നാല്‍ അതിന് തയ്യാറാകാതെ അധികാരത്തില്‍ കടിച്ചു തൂങ്ങിയപ്പോള്‍ യുഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കി.
ഇന്ന് അവിശ്വാസപ്രമേയം ചര്‍ച്ചക്കെടുത്തപ്പോള്‍ സിപിഎമ്മും ബിജെപിയും പരസ്യമായി കൈകോര്‍ത്തു വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. ഫലം, അവിശ്വാസത്തിനനുകൂലമായി യുഡിഎഫിന്റെ 8 വോട്ട് ലഭിച്ചിട്ടും പ്രമേയം പരാജയപ്പെട്ടു. സിപിഎമ്മിന് ബിജെപിയേയും ബിജെപിക്ക് സിപിഎമ്മിനേയും പെരുത്ത് വിശ്വാസം.
സിപിഎം ഇപ്പോഴും നന്നംമുക്കില്‍ ഭരണം തുടരുന്നു,
ഫാഷിസത്തിനെതിരെ ശക്തമായി പോരാട്ടവും തുടരുന്നു.

 

Sharing is caring!