മലപ്പുറത്തുകാരന്‍ ഹൃദായാഘാതംമൂലം അബൂദാബിയില്‍ മരിച്ചു

മലപ്പുറത്തുകാരന്‍  ഹൃദായാഘാതംമൂലം അബൂദാബിയില്‍  മരിച്ചു

മലപ്പുറം: മുസഫയിലെ ഹോട്ടലിൽ കുക്ക് ആയി ജോലി ചെയ്തുവന്ന മലപ്പുറം പൊന്മുണ്ടം കരിങ്കപ്പാറ സ്വദേശി ചോലയ്ക്കാട് പൊന്നേൻ കടവത്തു മുഹമ്മദ് കുട്ടി (56) ഹൃദയാഘാതത്തെ തുടർന്ന്​ നിര്യാതനായി. പുലർച്ചെ ജോലിക്കിടെ പ്രഭാത നമസ്‌കാരത്തിനായി ഹോട്ടലിൽനിന്ന് റൂമിലെത്തുകയും നെഞ്ചുവേദന അനുഭവപ്പെടുകയുമായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. 14 വർഷമായി പ്രവാസിയാണ്​.

ഒരുമാസം മുമ്പാണ് നാട്ടിൽ പോയി വന്നത്. നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച്​ കാവനാട്ടു ചോല കുളങ്ങര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഞായറാഴ്ച രാവിലെ ഒമ്പതരക്ക് ഖബറടക്കും. ഭാര്യ: ഖദീജ. മക്കൾ: മുനവ്വർ, മൻസൂർ, സജ്‌ന, സബ്ന.

Sharing is caring!