പാണക്കാട് നിന്നും പരപ്പനങ്ങാടിവരെ നടത്തിക്കൊണ്ടുപോയി സ്വാതന്ത്ര്യ സമര സേനാനി സയ്യിദ് ഹുസൈന് ആറ്റക്കോയ തങ്ങള്‍ക്ക് ജന്മനാടായ പാണക്കാട്ട് ഉചിതമായ സ്മാരകം നിര്‍മിക്കണമെന്ന് കൊടപ്പനക്കല്‍ ചേര്‍ന്ന നേതൃസംഗമത്തിലുടെ പാണക്കാട് കുടുംബവും
മലപ്പുറം: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും ഏറനാട്ടിലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃപരമായ പങ്കുവഹിക്കുകയും ചെയ്ത പാണക്കാട് സെയ്യിദ് ഹുസൈന് ശരിഹാബ് ആറ്റക്കോയ തങ്ങള്‍ക്ക് ജന്മനാടായ പാണക്കാട്ട് ഉചിതമായ സ്മാരകം നിര്‍മിക്കാന്‍ സര്‍ക്കാര്‍ തെയ്യാറാകാണമെന്ന് പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടുമുറ്റത്തു നടന്ന പാണക്കാട് ശാഖാ മുസ്ലിംയൂത്ത്ലീഗ് ചിറക് നേതൃസംഗമം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
യോഗം ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
പാണക്കാട് ചെറുണ്ണി പാലത്ത് പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള ഒഴിഞ്ഞുകിടക്കുന്ന വിശാലമായ സ്ഥലം ഇതിനുവേണ്ടി ഉപയോഗപ്പെടുത്തണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
1884ലെ തൃക്കളൂര്‍ പോരാട്ടത്തിന് നേതൃത്വം നല്കിയ തങ്ങളെ അന്നത്തെ ബ്രിട്ടീഷ് അധികാരികള്‍ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും പാണക്കാട് നിന്നും പരപ്പനങ്ങാടിവരെ നടത്തിക്കൊണ്ടുപോയി അവിടെ നിന്നും തീവണ്ടി മാര്‍ഗം വെല്ലൂരില്കൊണ്ടുപോയി ജീവപര്യന്തം തടവിന് ശിക്ഷിച്ച് വെല്ലൂര്‍ ജയിലില്‍ അടക്കുകയുമായിരുന്നു. ഈ കാരാഗ്രഹവാസക്കാലത്താണ് ഈ സ്വാതന്ത്ര്യ സമരസേനാനി മരണപ്പെട്ടത്.
അദ്ദേഹത്തെ ഓര്‍ക്കാനും പുതിയ തലമുറക്ക് ആ കാലത്തെ സാമ്രാജ്യത്ത വിരുദ്ധപോരാട്ടത്തെ കുറിച്ച് മനസ്സിലാക്കിക്കൊടുക്കാനും ഇത്തരം സ്മാരകങ്ങളും സ്മൃതി മന്ദിരങ്ങളും ഉപകരിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മുസ്ലിംയൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുസ്ലിംലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ആക്ടിംഗ് സെക്രട്ടറി പി.എം.എ.സലാം, റഷീദ് വെങ്ങളം, സി.പി. സാദിഖലി, എം. സുബൈര്‍ എന്നിവര്‍ വിവിധ സെഷനുകളിലായി പ്രസംഗിച്ചു.. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി പതാക ഉയര്‍ത്തി. വനിതാ സംഗമം സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. സഫാനറിയാസ് റിന്ഷറഫീഖ് പ്രസംഗിച്ചു.ശരീഫ് അദ്ധ്യക്ഷത വഹിച്ചു സാലിഹ് സ്വാഗതവും സജീര്നന്ദിയും പറഞ്ഞു
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]