മലപ്പുറം അരീക്കോട്ടെ 15കാരിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട്ടെ 25കാരന് അറസ്റ്റില്‍

മലപ്പുറം: മലപ്പുറം അരീക്കോട്ടെ 15കാരിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട്ടെ 25കാരന് അറസ്റ്റില്‍.
പാലക്കാട് മുണ്ടൂര്‍ സ്വദേശി ശ്യാമി ( 25) നെയാണ് കേസിന്റെ അന്വേഷണ ചുമതലയുള്ള വാഴക്കാട് എസ്എച്ച്ഒ കുഞ്ഞിമൊയ്തീന്‍ കുട്ടി അറസ്റ്റ് ചെയ്തത്.ഒരാഴ്ച മുമ്പാണ് 15 കാരിയായ പെണ്‍കുട്ടിയെ കാണാതായത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് അരീക്കോട് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പിറ്റേദിവസം പാലക്കാട് നിന്ന് പ്രതിയോടൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടി കൊവിഡ് പോസിറ്റീവായതോടെ അന്വേഷണം തടസപ്പെട്ടു. രോഗമുക്തി നേടിയ ശേഷം പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്.
കേസെടുത്ത് അന്വേഷണം ആരംഭിച്ച അരീക്കോട് പോലീസ് ഞായറാഴ്ച രാവിലെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പ്രതിയെ മഞ്ചേരി പോക്സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
RECENT NEWS

മലപ്പുറം പോലീസിന്റെ മിന്നൽ പരിശോധന; കൊണ്ടോട്ടിയിൽ 50 കിലോ കഞ്ചാവ് പിടികൂടി
കൊണ്ടോട്ടി: വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന 50 കിലോ കഞ്ചാവ് മലപ്പുറം ഡാൻസാഫ് നടത്തിയ പരിശോധനയിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറൂഖ് സ്വദേശി കെ പി ജിബിൻ (26), കടലുണ്ടി പെരിയമ്പലം സ്വദേശി [...]