റാബിയയുടെ പുരക്കാര നേട്ടത്തിൽ ആഹ്ലാദത്തോടെ സൽമ.
തിരുർ :സാമൂഹിക സേവനത്തിന് കെ വി റാബിയയെ തേടി പത്മശ്രീ പുരസ്‌കാരം എത്തുമ്പോൾ ഏറെ സന്തോഷിക്കുന്ന ഒരാളുണ്ട് തിരൂരിൽ.ശാ രീരക വൈകല്യങ്ങളെ ഇച്ചാശക്തികൊണ്ട് അതിജീവിച്ച് സാക്ഷരതാ പ്രവർത്തനത്തിലും സാമൂഹിക സേവന മേഖലയിലും നിറഞ്ഞു നിൽക്കുന്ന തിരുരങ്ങാടി വെള്ളിലകാട് റാബിയിലൂടെ ജീവിതത്തെ ചലനാത്മകമാക്കിയ സൽമ തിരൂർ റാബിയക്ക് ലഭിച്ച പത്മശ്രീ ബഹുമതിയിൽ ഏറെ അഭിമാനംകൊള്ളുന്നു. പോളിയോ രോഗം കാലുകളെ തളർത്തുകയും ജീവിത മോഹങ്ങളിൽ ഇരുട്ട് പരത്തുകയും ചെയ്ത നാളുകളിൽ റാബിയ നൽകിയ പ്രചോദനമാണ് തന്റെ ജീവിത്തിൽ വെളിച്ചമേ ക്കിയതെന്ന് സൽമ പറയുന്നു. രോഗം പഠനമോഹങ്ങളിൽ ശൂന്യത തീർത്തപ്പോൾ റാബിയ നൽകിയ അക്ഷരത്തിരിയിലൂടെ യാണ് സൽമ അറിവിന്റെ ലോകത്തേക്ക് കടന്നതും എസ് എസ് എൽ സി യും പി ഡി സി യും പൂർത്തിയാക്കി ബിരുദപഠനം തുടങ്ങിയതും. ജീവിതത്തിലെ സുഖ ദുഖങ്ങളെ റാബിയ അക്ഷരങ്ങളിലൂടെ മറ്റുള്ളവരിലേക്ക് പകർന്നപ്പോൾ സൽമയും എഴുത്തിന്റെ സർഗ്ഗാത്മകതയിലൂടെ തന്റെ ചിന്തകൾളെ വായനക്കായി കോറിയിട്ടു. റാബിയ നൽകിയ ഉപദേശവും നിർദ്ദേശവും കൂടുതൽ കരുത്ത് പകർന്നു. ഭിന്ന ശേഷിക്കാരുടെ ശാ ക്തീകരണത്തിനായി തൊഴിൽ സംരഭങ്ങൾ തുടങ്ങി. കൂട്ടായ്മകൾ രൂപംകൊടുത്ത് അവർക്ക് ആത്മവിശ്വാസം പകർന്നു . ഇതിനെല്ലാം വഴിതെളീച്ചവരിൽ മുന്നിൽ റാബിയ താത്തയാണ്, അവർ നൽകിയ കരുത്താണെന്ന് സൽമ.തമ്മിലുള്ള സൗഹൃദത്തിന് ഏറെ വർഷത്തെ പഴക്കമുണ്ട്. ഇടക്ക് പോയി കാണും. മിക്കവാറും ദിവസങ്ങളിൽ ഫോൺ വിളിക്കും. റാബിയ യുടെ പുരസ്‌കാരം നേട്ടം തങ്ങളെ പോലുള്ളവർക്ക് ഊർജമാണെന്ന് സൽമ പറഞ്ഞു. തിരൂർ മുറിവഴിക്കൽ സൽമാ നിവാസിലിരുന്ന് പ്രിയ കൂട്ടുകാരിയുടെ നേട്ടത്തിന്റെ ആഹ്ലാദമാക്കുകയാണ് സൽമ തിരൂർ.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]