മലപ്പുറം മമ്പാട് കാടുവെട്ടുന്നതിനിടെ തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു
മലപ്പുറം: മലപ്പുറം മമ്പാട് കാട് വെട്ടുന്നതിനിടെ തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മമ്പാട് പുളളിപ്പാടം ഇല്ലിക്കല്‍ കരീമാണ് (67) മരിച്ചത്. തേനീച്ചയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികില്‍സയിലിരിക്കെയാണ് മരിച്ചത്.മമ്പാട് പുള്ളിപ്പാടം അടക്കാക്കുണ്ടില്‍ കാട് വെട്ടുന്നതിനിടെ ഇന്നലെയാണ് കരീമിന് തേനീച്ചയുടെ കുത്തേറ്റത്. പെട്ടെന്നുതന്നെ ആശുപതിയില്‍ എത്തിച്ച് ചികിത്സ നല്‍കിയിരുന്നു. പക്ഷെ, ജീവന്‍ രക്ഷിക്കാനായില്ല. മയ്യിത്ത് പെരിന്തല്‍മണ്ണ എം.ഇ.എസ് ഹോസ്പിറ്റലില്‍.ഇയാള്‍ക്കൊപ്പം പറമ്പില്‍ ജോലി ചെയ്യുന്നതിനിടെ അഞ്ചു പേര്‍ക്കാണ് തേനീച്ചയുടെ കുത്തേറ്റത്. രണ്ടു ഭാഗങ്ങളിലായിരുന്നു തൊഴിലാളികള്‍. കാട്ടുതേനീച്ചകള്‍ കൂട്ടമായി ഇളകിയെത്തിയതോടെ കൂടെയുള്ളവര്‍ ഓടിരക്ഷപ്പെട്ടു. ഇതിനിടെ തേനീച്ചകൂട്ടത്തില്‍പ്പെട്ട കരീമിനെ തേനീച്ചകള്‍ കൂട്ടമായി കുത്തുകയായിരുന്നു. തേനീച്ചകള്‍ പിന്തുടര്‍ന്ന് കുത്തിയതോടെ ചാക്കിട്ടുമൂടിയും മറ്റുമാണ് ചിലര്‍ രക്ഷപ്പെട്ടത്. വിവരമറിഞ്ഞ് മറ്റു തൊഴിലാളികളും നാട്ടുകാരും ഓടിയെത്തി. ഇതിനിടെയിലും ഇവരില്‍ പലര്‍ക്കും കുത്തേറ്റു.ഗുരുതരമായി പരിക്കേറ്റ് അവശനിലയില്‍ തോട്ടത്തില്‍ വീണുകിടക്കുകയായിരുന്നു അബ്ദുല്‍ കരീം. തേനീച്ചകളുടെ ആക്രമണം ഒഴിവാക്കി ഏറെ പ്രയാസപ്പെട്ട് ആണ് ഇയാളെ പുറത്ത് എത്തിച്ചത്. ശരീരമാസകലം കുത്തേറ്റ് അവശനായ കരീമിനെ ഉടന്‍തന്നെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക പരിചരണം നല്‍കിയശേഷം വിദഗ്ധചികിത്സയ്ക്കായി മാറ്റി. 24 മണിക്കൂര്‍ വെന്റിലേറ്ററില്‍ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. ഐ.സി.യു. സഹായത്തോടെ വെന്റിലേറ്റര്‍ സംവിധാനമുള്ള ആംബുലന്‍സ് പെരിന്തല്‍മണ്ണയില്‍നിന്ന് എത്തിച്ചാണ് പെരിന്തല്‍മണ്ണയിലേക്ക് കൊണ്ടുപോയത്. മറ്റു നാലു പേരുടെ പരിക്ക് ഗുരുതരമല്ല.
RECENT NEWS
85 ഹാഫിളുകളെ നാടിന് സമര്‍പ്പിച്ചു. മഅദിന്‍ ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢ സമാപനം
മലപ്പുറം: മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 85 വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢമായ സമാപനം. മഅദിന്‍ അക്കാദമി ചെയര്മാന് [...]