35-കാരിയെ ഗര്‍ഭിണിയാക്കി വിദേശത്തേക്ക് മുങ്ങാന്‍ ശ്രമിച്ച അങ്ങാടിപ്പുറത്തുകാരന് അറസ്റ്റില്‍
മലപ്പുറം: മാനസിക വളര്‍ച്ചക്കുറവുള്ള 35-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി വിദേശത്തേക്ക് കടന്ന പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. അങ്ങാടിപ്പുറം പരിയാപുരം മങ്ങാടന്‍ പറമ്പന്‍ അബ്ദുള്‍ നാസര്‍(50)നെയാണ് എസ്.ഐ. രമാദേവിയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
2021 ഓഗസ്റ്റിലാണ് സംഭവം. തുടര്‍ന്ന് നവംബറിലാണ് യുവതി പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തിനുശേഷം വിദേശത്തേക്ക് കടന്ന പ്രതിക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വെള്ളിയാഴ്ച മംഗളൂരു വിമാനത്താവളത്തിലെത്തിയ അബ്ദുള്‍നാസറിനെ ലുക്ക് ഔട്ട് നോട്ടീസിലെ വിവരപ്രകാരം അധികൃതര്‍ തടഞ്ഞുവെക്കുകയും പെരിന്തല്‍മണ്ണ പോലീസിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് മംഗളൂരുവിലെത്തി കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
പരാതിക്കാരിയുടെ വീടിനടുത്ത പണി നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ മുകള്‍ നിലയിലേക്ക് വിളിച്ചുവരുത്തി പ്രലോഭിപ്പിച്ച് ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് പരാതി. മുന്‍പും രണ്ടുതവണ പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. മൂന്നുമാസമായപ്പോളേക്കും യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ അബ്ദുള്‍ നാസര്‍ വിദേശത്തേക്ക് കടന്നു.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]