കൂലിപ്പണിയെടുത്ത് പണം കണ്ടെത്തി കുളു-മണാലി യാത്ര നടത്തിയ മലപ്പുറം കീഴുപറമ്പിലെ 61കാരന് നാസറും നസീമയും പറയുന്നു..

മലപ്പുറം: പണമുണ്ടായിട്ടു കാര്യമില്ല, ഇത് പോലെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കണം. കൂലിപ്പണിയെടുത്ത് പണം കണ്ടെത്തി കുളു-മണാലി യാത്ര ടത്തിയ മലപ്പുറം കീഴുപറമ്പിലെ 61കാരന് നാസറും നസീമയും പറയുന്നു. കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ തൃക്കളയൂര്‍ സ്വദേശികളായ വൃദ്ധ ദമ്പതികളായ തൃക്കളയൂര്‍ സ്വദേശിയായ 61 കാരന് യാക്കിപ്പറമ്പന്‍ നാസറും ഭാര്യ നസീമയുമാണ് കുളുമണാലി യാത്ര നടത്തിയത്. ആരില്‍ നിന്നും ഒരു രൂപ പോലും വാങ്ങാതെ സ്വന്തമായി കൂലിവേല ചെയ്തുണ്ടാക്കിയ പണം ഉപയോഗിച്ചാണ് ഇരുവരും യാത്ര ആരംഭിച്ചിരിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നാസറും നസീമയും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിലാണ് മലമുകളില്‍ മഞ്ഞു വീഴുന്ന കാഴ്ച കാണാന്‍ ഈ ദമ്പതികള്‍ പുറപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം മണാലിയില്‍ നിന്നും നാസര്‍ മക്കള്‍ക്കയച്ച വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇതോടെയാണ് യാത്രകളെ പ്രണയിച്ച വൃദ്ധദമ്പതികളെ പുറംലോകം അറിഞ്ഞത്. സമൂഹമാധ്യമങ്ങളില്‍ നിരവധി പേര് ഈ വീഡിയോ പങ്കുവെച്ചു രംഗത്തെത്തിയിട്ടുണ്ട്. പണമുണ്ടായിട്ടു കാര്യമില്ല, ഇത് പോലെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്ന നാസറിന്റെ വാക്കുകളും ഹിറ്റായി മാറി.
ഇരുവരുടെയും യാത്രകള്‍ പതിവാണെന്നും എന്നാല്‍ ഈ യാത്ര ഇത്ര ഹിറ്റാകുമെന്ന് കരുതിയില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. പ്രായമായതോടെ കല്പ്പണിയെല്ലാം ഉപ്പ നിര്‍ത്തിയിരുന്നു. യാത്രകള്‍ നടത്താന്‍ വേണ്ടി വീണ്ടും ജോലി പുനരാരംഭിക്കുകയായിരുന്നുവെന്ന് നാസറിന്റെ മകനായ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന് യാക്കിപ്പറമ്പന്‍ ഷറഫു പറഞ്ഞു.
RECENT NEWS

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ
പാണ്ടിക്കാട്: തമ്പാനങ്ങാടി സ്വദേശിയുടെ വീട്ടിൽ നിന്ന് 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. പരിശോധനയില്‍ വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ [...]